ന്യൂ യു പി എസ് ശാന്തിവിള/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 ജൂൺ 1 മഴക്കാറുകൾ ആകാശം മൂടി നിറഞ്ഞു. മഴ പെയ്തു തുടങ്ങി .പുത്തൻ ഉടുപ്പുകളും കൊടകളും ബാഗുകളുമായി കുട്ടികൾ പ്രവേശനോത്സവത്തിനായി എത്തിത്തുടങ്ങി. സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമായി നിറഞ്ഞു. ഉദ്ഘാടകന്റെ വരവും കാത്ത് എല്ലാവരും ഹാളിൽ കാത്തിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളു മായി ഒന്നാം ക്ലാസിലെ കുട്ടികളും ചിരിച്ചും, വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് പഴയ കൂട്ടുകാരും ഹാളിൽ ആഹ്ലാദത്തോടെ ഇരുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂളിന് ബുധനാഴ്ചകളിലെ പുതിയ യൂണിഫോം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .മറ്റു പരിപാടികൾ പതിവ് പോലെ നടന്നു.