എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം

Schoolwiki സംരംഭത്തിൽ നിന്ന്
05:10, 30 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം

പ്രമാണം:MKMHS PIRAVOM.jpg

ആമുഖം

പിറവം വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചരിത്രം 1894 വരെ പിന്നോട്ടു നീളുന്നതാണ്‌. പിറവം ടൗണിനോട്‌ ചേര്‍ന്ന്‌ ഉദയംകാവ്‌ പുരയിടത്തില്‍ `കുറുപ്പാശാനും കളരിയും' എന്ന ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച വിദ്യാലയമാണ്‌ ആദ്യരൂപം. ഇത്‌ 1894 (മലയാള വര്‍ഷം 1070 മേടം) ലാണെന്ന്‌ ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ആദ്യ ഗുരു തമിഴ്‌ ബ്രാഹ്മണനായ രാമയ്യന്‍ ആയിരുന്നുവത്രെ. കാലചക്രത്തിന്റെ കറക്കത്തിനിടെ ഗുരുകുല വിദ്യാഭ്യാസം നിന്നുപോവുകയും പുരയിടം പിറവം വലിയ പള്ളി വിലയ്‌ക്കുവാങ്ങുകയും വൈദിക വിദ്യാഭ്യാസത്തിനായി അഭിവന്ദ്യ പൗലോസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സെമിനാരി സ്ഥാപിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഒരു റഗുലര്‍ സ്‌കൂളും ആരംഭിച്ചു. മാര്‍ കൂറിലോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തിനു ശേഷം സ്‌കൂളിന്റെ നടത്തിപ്പ്‌ പിറവം വലിയ പള്ളി ഏറ്റെടുക്കുകയും തിരുമേനിയുടെ ഓര്‍മ്മക്കായി മാര്‍ കൂറിലോസ്‌ മെമ്മോറിയല്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ എന്നു നാമകരണം ചെയ്യുകയും ചെയ്‌തു. പിന്നീട്‌ റവ. ഡി. വി.സി. ഗീവര്‍ഗീസ്‌ അവര്‍കള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ്‌ 1919 ല്‍ സ്‌കൂളിന്‌ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്‌. പിന്നീടങ്ങോട്ട്‌ വളര്‍ച്ചയുടെ നാളുകളായിരുന്നു. പ്രതികൂലങ്ങളെ പിന്നിലാക്കി എം.കെ.എം. ഒരു ഹൈസ്‌കൂളായിത്തീരുകയും 2000 ത്തില്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.













സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം