എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/എന്റെ വിദ്യാലയം
ഓർമകളിലെ വിദ്യാലയം
എന്തു കൊണ്ട് ടീച്ചറെന്ന ഈ പ്രാഫഷൻ തെരഞ്ഞെടുത്തു.. ജീവിതത്തിൽ സ്വാധീനിച്ചിട്ടുള്ള അനുഭവമേത്...? ഏറ്റവു പ്രിയപ്പെട്ട അധ്യാകനാര്.....? എൻ്റെ വ്യക്തി ജീവിതത്തിലെ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം വിരിപ്പാടം സ്‌കൂളെന്ന എൻ്റെ വിദ്യാലയമാണ്.. ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നും എനിക്ക് കരുത്തും ആത്മവിശ്വാസവും നൽകുന്നതായിരുന്നു. സ്കൂളിലെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ശക്തമായ പിന്തുണയും പ്രചോദനവും നൽകിയ എൻ്റെ പ്രിയപ്പെട്ട ടീച്ചേർസ് തന്നെയാണ് ഈ സ്‌കൂളിൻ്റെ മുതൽ കൂട്ട്. ഇന്ത്യ സ്വാതന്ത്യ്രത്തിൻ്റെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ ഞാൻ സ്‌കൂൾ ലീഡറായിരുന്നു. മറ്റുള്ള വരുടെ വീക്ഷണത്തിൽ ചെറിയ കാര്യമാണെങ്കിലും എൻ്റെ തുടർ വിദ്യാ ഭ്യാസത്തിലും ജീവിതത്തിലും അത് എന്നെ വളരെയധികം സ്വാധീനിച്ചു. എൻ്റെ സ്‌കൂൾ ജില്ലാശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഞാനും അതിൻ്റെ ഭാഗമായിരുന്നു. സ്‌കൂളിലെ ആദ്യത്തെ യു.എസ്.എസ് ജേതാവായപ്പോൾ അത് തുടർന്നുള്ള മത്സര പരീക്ഷകൾക്ക് പങ്കെടുക്കാനുള്ള പ്രചോദനമായി. എൻ്റെ വിദ്യാഭ്യാസത്തേയും ജീവിതത്തേയും മാറ്റി മറിച്ച എൻ്റെ അനുഭവമാണ് അമേരിക്കൻ ബേയ്‌സ്‌ഡ് സ്കോളർഷിപ്പ് നേടാനായത് ഇതിലെ ഇൻ്റർവ്യൂവിലെ നാല് ചോദ്യത്തൻ്റെ ഉത്തരവും എനിക്ക് ആക്കോട് വിരിപ്പാടത്ത് നിന്നായിരുന്നു.
വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണവും മാനസിക വികസനവും, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി നേടിയെടുക്കലുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഒരു ടീച്ചർ എന്ന നിലയിൽ ഓരോ കുട്ടിയേയും തിരിച്ചറിയാനും അവർക്ക് വേണ്ടത് നൽകാനും ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നെ സഹായിക്കുന്നു.