സി. എ. എൽ. പി. എസ്. ചെവ്വൂർ
സി. എ. എൽ. പി. എസ്. ചെവ്വൂർ | |
---|---|
വിലാസം | |
ചെവ്വൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 22233 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന് മുകളില്‍ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര് എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂര് ദേശം .ഇവിടുത്തെ പ്രധാന കൈതൊഴില് ചൂരല്‍ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെല്‍വയലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂര് പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേര്‍ന്ന് നില്കുന്ന പള്ളികൂടത്തിന്റെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ല്‍ ആണ്. എന്നാല്‍ അതിനു മുന്‍പ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടില്‍ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
1887 ല്‍ മെയ് 20 നു തൃശൂര്‍ രൂപത മെത്രാനായി മേഡലിക്കോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിന്റെ ഇടയലേഖനം അനുസരിച്ച് 1890 ജൂണില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂളിന്റെ അന്നത്തെ പേര് ചര്‍ച്ച് എയ്ഡഡ് സ്കൂള്‍ ചെവ്വൂര് എന്നായിരുന്നു . അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും , സ്കൂളിന്റെ മേച്ചില്‍ നടത്താനും ജനങ്ങള്‍ പിരിവ് നല്‍കിയിരുന്നു.1910 നു ശേഷം ചെറിയ തുക സര്‍ക്കാരില്‍ നിന്ന് ലഭിച്ചു തുടങ്ങി. കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യാഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജരായിരുന്നു.1924ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ ചങ്ങമനാട്ട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാനഅധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകൻ.
പള്ളിയോഗമാണ് സ്കൂൾ നടത്തിയിരുന്നത്.യോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളായിരുന്നു മാനേജർ.ഇട്ടൂപ്പ് ദേവസിക്കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ.അരമനയിൽ നിന്നുള്ള കൽപ്പന പ്രകാരം 1930 മുതൽ പള്ളി വികാരിമാർ സ്കൂൾ മനേജർമാരായി നിയമിതരായി.1940 ൽ ഉണ്ടായ മഴയും കൊടുങ്കാറ്റും നിമിത്തം റെക്കോഡുകൾ നശിച്ചതിനാൽ 1924 വരെ ആരായിരുന്നു ഹെഡ്മാസ്റ്റർ എന്നതിന് രേഖയില്ല. ചർച്ച് എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയത്തിൽ നാലാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അപ്പർ പ്രൈമറിയായും , 1976 ൽ ഹൈസ്ക്കൂളായും ഉയർത്തി.1990 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ചെയ്യൂർ ദേശത്തിന്റെ അഭിമാനമാണ്.2008-2011 കാലഘട്ടത്തിൽ ഫാ.ജോസഫ് അറാശ്ശേരിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകരുടെ സഹകരണത്തോടെ പുതിയ സ്കൂൾ കെട്ടിടം പണി തുടങ്ങുകയും 2010 സെപ്തംബർ 1ന് തൃശൂർ അതിരൂപത അഭിവന്ദ്യ പിതാവ് ഡോ.ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങി.സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നാട്ടിക എംഎൽഎ ശ്രീമതി ഗീതഗോപി നൽകിയ കമ്പ്യൂട്ടറുകൾ ( 2011-2012 ) ഉപയോഗിച്ച് സ്കൂളിൽ കമ്പ്യൂട്ടർ പ0നം ആരംഭിച്ചു.വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ച അനേകരെ അക്ഷരം പഠിപ്പിച്ച വിദ്യാലയമാണിത്. ഇന്നും പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ചെവ്വൂര് ദേശത്തിന്റെ മാത്രമല്ല അയൽദേശങ്ങളുടെയും വളർച്ചയുടെ നാഴികക്കല്ലാണ്
ഭൗതികസൗകര്യങ്ങള്
75 സെന്റ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹെല്‍ത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ക്ലാസ്സ് മാഗസീന്
- വിദ്യാരംഗം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
മുന്‍ സാരഥികള്‍
}പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
2014-ൽ പത്മശ്രീ ലഭിച്ച ഇ.ഡി.ജെമ്മീസ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹം ദേശീയ അവാർഡായ ഭട് നഗർ നേടിയിട്ടുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
2006. ൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.2013-14 അധ്യയന വർഷത്തിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ വെച്ച് വെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.
വഴികാട്ടി
ക്രമനമ്പർ | വർഷം | മാനേജരുടെ പേര് |
---|---|---|
1 | 1929-1933 | ഫാ.സേവ്യർ അക്കര |
2 | 1933-1934 | ഫാ.സെബാസ്റ്റ്യൻ കുരുതുകയും |
3 | 1934- 1937 | ഫാ.ജോൺ മാളിയേക്കൽ |
4 | 1937- 1940 | ഫാ.ജോർജ്.പുളിക്കൻ |
5 | 1940- 1945 | ഫാ.ജോൺ ചിറയത്ത' |
6 | 1945-1951 | ഫാ.പോൾ അരിക്കാട്ട് |
7 | 1951-1954 | ഫാ.ജോൺവാലിക്കോടത്ത് |
8 | 1954-1958 | ഫാ.ആൻറണിവെള്ളDനിക |
9 | 1958- 1960 | ഫാ.ജോർജ് വലിയ വീട്ടിൽ |
10 | 1960 | ഫാ.ജോൺ എലുവത്തിങ്കൽ |
II | 1961 - 1969 | ഫാ.പോൾ അമ്പൂക്കൻ |
12 | 1970 | ഫാ.ജെയിംസ് വടക്കൂട്ട് |
I3 | 1970- 1972 | ഫാ.ജോസഫ് മഞ്ഞളി |
14 | 1972 - 1974 | ഫാ.ജേക്കബ് മഞ്ഞളി |
15 | 1974-1979 | ഫാ.ജോസ് പഴയാറ്റിൽ |
16 | 1979- 1981 | ഫാ.സൈമൺഎടക്കളത്തൂർ |
17 | 1981 - 1985 | ഫാ.ജോർജ് ചേലപ്പാടൻ |
18 | 1985 | ഫാ.ജോൺസൺ കൂള |
19 | 1985-1987 | ഫാ.സെബാസ്റ്റ്യൻ തേക്കാനത്ത് |
20 | 1987- 1988 | ഫാ.ആൻഡ്രൂസ് ' താഴ്ത്ത് |
2 I | 1989 | ഫാ.ജോർജ് ചിറ്റിലപ്പിള്ളി |
22 | 1990 | ഫാ.ഫ്രാൻസിസ് ' ചിറമ്മൽ |
23 | 1990-1995 | ഫാ. അഗസ്റ്റ്യൻ അക്കര |
24 | 1995-1998 | ഫാ.ഫ്രാൻസീസ്.കരിപ്പേരി |
25 | 1998-2001 | ഫാ.ആൻറണി. തെക്കിനിയത്ത് |
26 | 2001-2004 | ഫാ.ജോസ്. തെക്കേക്കര |
27 | 2004-2008 | ഫാ.ജോസഫ്. പൂവത്തൂക്കാരൻ |
28 | 2008-2011 | ഫാ.ജോസഫ് അറാശ്ശേരി |
29 | 2011 - 2014 | ഫാ.ആന്റണി.തേക്കാനത്ത് |
30 | 2014-2016 | ഫാ.ആന്റോ ചിരിയൻങ്കണ്ടത്ത് |
31 | 2016 | ഫാ.ജോഷി ' ആളൂർ |