ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ | |
---|---|
വിലാസം | |
ചെറിയഴീക്കല്‍ കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | 41017vhss |
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് sslc എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16 ലും തുടർച്ചയായി sslc ക്കു 100 % വിജയം കൈ വരിച്ചു.
ഭൗതികസൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റെഡ്ക്രോസ്
ക്ലബ് പ്രവർത്തനങ്ങൾ
- നന്മ ക്ലബ്
- സീഡ് ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
മുന്‍ സാരഥികള്‍
- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സേവനകാലം പേര് Updating soon.. Updating soon
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 47ന് തൊട്ട് കരുനാഗപ്പള്ളി നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.051482,76.502821|width=800px|zoom=12}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങള്‍