സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2017സെൻട്രൽ മുസ്ലിം എൽ .പി .സ്കൂൾ . മാട്ടൂൽ




ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന് 500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

                    പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്ടില്‍ ചിറക്കല്‍ താലൂക്കിലായിരുന്നു ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂര്‍ ജില്ലയിലും കണ്ണൂര്‍ താലൂക്കിലും ഉള്‍പ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടര്‍ന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. 
                   ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
                  വിദ്യാഭ്യാസ മേഖലയില്‍ 1909-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നടത്തിവന്ന മാട്ടൂല്‍ ബോര്‍ഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ടു നടത്തിയിരുന്ന ലേബര്‍ സ്ക്കൂളും പ്രവര്‍ത്തിച്ചിരുന്നു. 
                 1928-ല്‍ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെന്‍സ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണര്‍വ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് സെന്‍ട്രല്‍ മുസ്ലീം എല്‍.പി സ്ക്കൂളും മാട്ടൂല്‍ നോര്‍ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
                  ഔദ്യോഗിക രേഖകള്‍ പ്രകാരം 1937 ലാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതല്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തില്‍ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍.
                   പ്രായം ചെന്നവരുടെ ഇടയില്‍ ടിവിയുടെ സ്കൂള്‍ , കടവത്ത് സ്കൂള്‍, തത്രവളപ്പിലെ സ്കൂള്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന്‌ കടവത്ത് സ്കൂള്‍ എന്ന പേര് ലഭിക്കാന്‍ കാരണമായി. ആദ്യ കാലങ്ങങ്ങളില്‍ സ്കൂള്‍ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂള്‍ എന്ന പേരും സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
               ഇപ്പോള്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂള്‍ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി