Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി :- വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസവകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത് .
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കുകയും ഇത്തരം സർഗ്ഗശേഷീവികസനത്തിനായി പരിശീലനപരിപാടികൾ നടപ്പിലാക്കുകയും ചെയ്യുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറിപുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനാമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.