40 വിദ്യാർഥികളാണ് ഈ ബാച്ചിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചു വിദ്യാർത്ഥികൾ മറ്റു സ്കൂളുകളിലേക്ക് ട്രാൻസ്ഫറായി പോയതിനാൽ നിലവിൽ 35 വിദ്യാർഥികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. അനിമേഷൻ, ഗ്രാഫിക്സ് ,റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി ക്ലാസുകൾ പൂർത്തിയാക്കുകയും ചെയ്തു. പത്താം ക്ലാസിലെ അസൈൻമെന്റിന്റെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ വിദ്യാർഥികൾ സമർപ്പിക്കുകയും അതനുസരിച്ച് മാർക്ക് നൽകുകയും ചെയ്തു. മാർക്കുകൾ വിലയിരുത്തുന്നതിനും വിദ്യാർത്ഥികളോട് സമ്മതിക്കുന്നതിനും ആയി കൈ മാസ്റ്റർ ട്രെയിനർ സുരാഗി ടീച്ചർ സ്കൂളിൽ എത്തുകയുണ്ടായി.