ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ 2023

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധിച്ച്‌ നിരവധി പരിപാടികൾ 7/8/ 23 മുതൽ 11/8/ 23 വരെ  സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് 7/8/ 23 ന് രണ്ട് സെഷനായി 30 ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. മികച്ച അഞ്ച് പേരുടെ സൃഷ്ടികൾ സ്ക്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്പെഷ്യൽ അസംബ്ലി

ആഗസ്റ്റ് 9ന് കെ.ജി സെഷൻ മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി,ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ   സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.  എച്ച് എം ഇൻ ചാർജ്ജ്‌ ശ്രീമതി നിഷ, പി.ടി.എ പ്രസിഡന്റ് ശ്രീ അക്ബർ , സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി വിജു പ്രിയ , മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്ത അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗം  ശ്രീപ്രിയ  ഫ്രീഡം ഫെസ്റ്റ് -23 ന്റെ ഉദ്ദേശ്യ - ലക്ഷ്യങ്ങൾ അവതരിപ്പിച്ചു കൊണ്ട് സന്ദേശം വായിച്ചു.

ഐ റ്റി കോർണർ - ഡിസ്പ്ലേ

ആഗസ്റ്റ് - 10 ന് നടന്ന ഐ ടി  കോർണർ ഡിസ്പ്ലേയിൽ ഫിസിക്സ് പഠനം രസകരമാക്കുന്നതിനും കണ്ടു പഠിക്കുന്നതിനും ഉള്ള  ExpEYE കണ്ടമംഗലം സ്ക്കൂളിലെ ഹയർ സെക്കണ്ടറി ടീച്ചറായ ശ്രീ.നിവൈൽ ജോണും , ചാരമംഗലം ഡി വി എച്ച് എസ് എസിലെ പ്രിൻസിപ്പാൾ രശ്മി ടീച്ചറും LK അംഗങ്ങൾക്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. തുടർന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ IT കോർണറിൽ സജ്ജീകരിച്ച Robo hen, traffic light, Electronic dice,ExpEYE എന്നിവയുടെ പ്രവർത്തനം ഡിസ്പ്ലേ കാണാനെത്തിയ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്.

ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യാത്ത പ്രൈമറി ക്ലാസുകളിലും കമ്പ്യൂട്ടർ ലാബിൽ ബിരിയാണി ചലഞ്ചിൽ വാങ്ങിയ 10 ലാപ്പ് ടോപ്പുകളും 18.04 ഇൻസ്റ്റാൾ

പോസ്റ്റർ