'

എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്
വിലാസം
പയ്യപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
15-01-201718564





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ല്‍ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയില്‍ ശ്രീ ശങ്കരന്‍ മൂസത് മെമ്മോറിയല്‍ എയ്ഡഡ് എല്‍ പി സ്കൂള്‍ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താന്‍ . അതിനൊരു പരിഹാരം കണ്ടെത്താന്‍ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദന്‍ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂള്‍ .

  ഇപ്പോള്‍ ഈ സ്കൂളില്‍ പ്രീ പ്രൈമറി മുതല്‍ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് .

ഭൗതികസൗകര്യങ്ങള്‍

 സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ 16 ക്ളാസ് മുറികളും ,കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് റൂം തുറന്ന ഓഡിറ്റോറിയം കളിസ്ഥലവും നമുക്കുണ്ട് . ശുചിത്വമുള്ള അന്തരീക്ഷം നല്ല ആരോഗ്യം നല്ല ഭക്ഷണം നല്ല വിദ്യാഭ്യാസം നല്ല സമൂഹം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. പുതിയ പഠനപ്രവര്‍ത്തനത്തിനനുയോജ്യമായ ഇരിപ്പിടം ,ലൈറ്റ്, ഫാന്‍ തുടങ്ങിയവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. .ടൈല്‍ പാകിയ മുറ്റം ,കുടിവെള്ള സൗകര്യം, തുറന്ന ഓഡിറ്റോറിയം എന്നിവ മറ്റു പ്രത്യേകതകളാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി