ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/നിറക്കൂട്ട് - സ്കൂൾ വാർഷികാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
05:32, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ഉദ്ഘാടനം ലഘുചിത്രം|ഭക്ഷ്യമേള ലഘുചിത്രം|സർഗസന്ധ്യ സ്വാഗതനൃത്തം പ്രമാണം:44354 NIRAKKOOTTU 3.jpg|ലഘുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉദ്ഘാടനം
ഭക്ഷ്യമേള
സർഗസന്ധ്യ സ്വാഗതനൃത്തം
സ്കഉ്‍ മികവുകളുടെ ഫോട്ടോ പ്രദർശനം

വിദ്യാലയത്തിന്റെ 142ാമത് വാർഷികാഘോഷം നിറക്കൂട്ട് 2024 എന്ന പേരിൽ മാർച്ച് 7ാം തീയതി വ്യാഴാഴ്ച സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് എസ് എം സി ചെയർമാൻ ജി ബിജു പതാക ഉയർത്തി നിറക്കൂട്ട് 2024 ന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ ക്രമീകരിച്ച ഭക്ഷ്യമേളയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ബ്രൂസ് നിർവഹിച്ചു. 11 മണിക്ക് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആരംഭിച്ചു. നിറക്കൂട്ട് 2024 ന്റെ ഭാഗമായ പൊതു സമ്മേളനം ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് മുഖ്യപ്രഭാഷണം നടത്തി . കവിയും അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ , മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത് ബാലകൃഷ്ണൻ , വാർഡ് മെംബർ ഇന്ദുലേഖ , സിനിമാ പിന്നണി ഗാനരചയിതാവ് ഊരൂട്ടമ്പലം ബാലകൃഷ്ണൻ , ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ ബീനാകുമാരി , ബി പി സി എൻ ശ്രീകുമാർ , ഊരൂട്ടമ്പലം ഗവ എൽ പി സ്കൂൾ പ്രഥമാധ്യാപകൻ അജി , മുൻ പ്രഥമാധ്യാപകൻ വിവേകാനന്ദൻ , മുൻ പി ടി എ പ്രസിഡന്റ് ഊരൂട്ടമ്പലം ശ്രീകുമാർ, സ്കൂൾ ലീഡർ അപർണ എന്നിവർ ആശംസകൾ അറിയിച്ചു . എസ് എം സി ചെയർമാൻ ജി ബിജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ബ്രൂസ് നന്ദിയും അറിയിച്ചു.മികവ് പുരസ്കാര വിതരണവും ക്രമീകരിച്ചു. ഏകദേശം നാല് മണിക്കൂർ നീണ്ടു നിന്ന നയനമനോഹരമായ കലാപരിപാടികൾ സർഗസന്ധ്യ എന്ന പേരിൽ സംഘടിപ്പിച്ചു.