ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44205 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പഠനപ്രവർത്തനങ്ങളോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്,ഗണിതക്ലബ്ബ്,ശാസ്ത്രക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്,ഹരിതക്ലബ്ബ്,വിദ്യാരംഗംക്ലബ്ബ്,ഗാന്ധിദർശൻക്ലബ്ബ്,ഇക്കൊക്ലബ്ബ്,ഹെൽത്ത്ക്ലബ്ബ് എന്നീ ക്ലബ്ബുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഗ്രൂപ്പുകളാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.




ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബിൻറെ ഭാഗമായി ശുചീകരണ

പ്രവർത്തനങ്ങൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ഗാന്ധിജയന്തിയോടനുബന്ധിച്ച്സേവനവാരം സംഘടിപ്പിക്കുകയും ചെയ്തു



വിദ്യാരംഗം ക്ലബ്ബ്

വായനോത്സവത്തിൽ വായന, കഥാകഥനം ,കവിതാരചന , ചിത്രരചന, ക്വിസ് വായനക്കുറിപ്പ് തയാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് കിടാരക്കുഴി ജവഹർസ്മാരക ഗ്രന്ഥശാല സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സമ്മാനമായി നൽകി. കൂടാതെ പുസ്തക പ്രദർശനം, പതിപ്പ് തയാറാക്കൽ എന്നിവയും നടത്തി.

.  പ്രാദേശികമായി ലഭിക്കുന്ന സാഹിത്യകാരൻമാരുടെ ക്ലാസുകൾ നൽകി വരുന്നു.

. ഉപജില്ലാതല സർഗോത്സവം ,വാങ്മയം പരീക്ഷ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിച്ചു.

. സ്കൂൾ വാർഷികത്തോടനുബന്ധിച്ച് കവിതാരചനാ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ശ്രീ. പയറ്റുവിള സോമൻസാർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് നൽകി.


ഗണിതക്ലബ്ബ്

കുട്ടികൾക്ക് ജ്യോമെട്രിക് ചാർട്ട്, നമ്പർ ചാർട്ട് പസിലുകൾ, ഗെയിം.... തുടങ്ങിയവയിൽ പരിശീലനം നൽകി. സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ഗണിതശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ചു. ക്ലാസ്തലത്തിലും സ്കൂൾ തലത്തിലും ഗണിതമാസികകൾ തയാറാക്കി


സയൻസ് ക്ലബ്ബ്

കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നത് കാണാനും സ്വയം ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നു.

. ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

. സ്കൂൾ തല ശാസ്ത്രമേള നടത്തി. അതിൽ വിജയം നേടിയവരെ ഉപജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചു.


എക്കോ ക്ലബ്

എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷി നടത്തുകയും

പരിപാലിക്കുകയും ചെയ്തു വരുന്നു

ജൈവകൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ

കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു

പരിസ്ഥിതി ദിനാഘോഷം നടത്തി.

.ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള നടത്തി.

. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ നടത്തുന്നു.