എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 14 വരെയും.

ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ,ശ്രീ. ബേബി മാഷ്, ശ്രീ. മുരളി മാഷ്, ശ്രീമതി. ശ്രീലത ടീച്ചർ ഇതുവരെ 7000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലും, അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ ശ്രീമതി. കുഞ്ഞായിഷയുടെ ഉടമസ്ഥതയിലാണ് നിലവിൽ സ്കൂൾ ഉള്ളത്.