ജി.എം.എൽ.പി.എസ്. കിഴുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48212 (സംവാദം | സംഭാവനകൾ) (സ്കൂൾതല പ്രവർത്തനങ്ങൾ)


ജി.എം.എൽ.പി.എസ്. കിഴുപറമ്പ്
വിലാസം
കീഴുപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201748212





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == ജി.എല്‍.പി. സ്കൂള്‍ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തില്‍ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂള്‍ ആയതെന്നാണ് ലഭ്യമായതെളിവുകളില്‍ നിന്നുള്ള വിവരം. 1925 ല്‍ സ്കൂളില്‍ 2 അധ്യാപകരും 29 വിദ്യാര്‍ഥികളുമുണ്ടായിരുന്നുവെന്ന്സ്കൂള്‍ സന്ദര്‍ശിച്ച ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലില്‍ കാണാം. താലൂക്ക് ബോര്‍ഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത സ്കൂളില്‍ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്. 1958 ല്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1980 ല്‍ എച്ച്. എസില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര എല്‍.പി സ്കൂളാക്കുകയായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടില്‍ നിന്ന് 3 ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകള്‍ നിലയായി 2 റൂമുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2008 ല്‍ കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വിശാലമായ കമ്പ്യൂട്ടര്‍ റൂം കമ്പ്യൂട്ടര്‍ പഠനത്തിന് പുറമെ മീറ്റിംഗുകള്‍, വിവിധപരിശീലന ക്ലാസുകള്‍ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് വാങ്ങി നല്‍കി. ഇന്ന് പഞ്ചായത്ത് തന്നെ നല്‍കിയ ഒരു സ്റ്റേജും സ്കൂളിന് ഉണ്ട്. കുട്ടികള്‍ക്ക് വെയിലേല്‍ക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എല്‍. എ. പി.കെ ബഷീര്‍ സാഹിബിന്റെ 2013-14 ഫണ്ടില്‍ ഉള്‍പ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നല്‍കിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയില്‍ പഠനം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോര്‍ റൂമും ടൈല്‍സ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങള്‍ തത്സമയം എത്തിക്കാന്‍ കഴിയുന്നുണ്ട്.'

സ്കൂൾതല പ്രവർത്തനങ്ങൾ

                പ്രവേശനോല്‍സവം
                ദിനാചരണങ്ങല്‍
                സ്കൂള്‍ മേളകള്‍
                പഠനയാത്ര
                സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
                ബോധവല്‍കരണ ക്ലാസുകള്‍
                PTA,CPTA,MTA,SSG,യോഗങ്ങല്‍

അധ്യാപകര്‍

                    മൈമൂനത്ത് ഒ HM
                    റഷീദലി 
                    ആശ
                    നിസാമുദ്ദീന്‍
                    മമ്മദ് കുട്ടി യാക്കിപറമ്പന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രത്യേകതകള്‍.

                         ശുദ്ധമായ കുടിവെള്ളം
                         കാറ്റും വെളിച്ചവും ലഭിക്കുന്ന ക്ലാസ്സ് റൂമുകള്‍
                         അമ്മയോടോപ്പം വായന
                         ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടം
                         ഇംഗ്ലീഷ്- അധിക പഠനം
                         എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പഠനം
                         LSS പ്രത്യേക കോച്ചിംഗ്
                         വളരുന്ന GK
                         ഇംഗ്ലീ‍ഷ് ഫെസ്റ്റ്
                         നാലാം ക്ലാസ്സുകാര്‍ക്ക് ഹിന്ദി പഠനം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കിഴുപറമ്പ്&oldid=221999" എന്ന താളിൽനിന്ന് ശേഖരിച്ചത്