എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) ('2023 ജൂലൈ 15 ന് പ്രവൃത്തി പരിചയ ക്ലബ്‌ രൂപീകരിച്ചു.മുഹമ്മദ്‌ ഷഫാസിനെ ക്ലബ്‌ കൺവീനർ ആയും, രേവതിയെ ജോയിന്റ് കൺവീനർ ആയും തിരഞ്ഞെടുത്തു. തുടർന്ന് ക്ലാസ്സ്‌ തല മത്സര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 ജൂലൈ 15 ന് പ്രവൃത്തി പരിചയ ക്ലബ്‌ രൂപീകരിച്ചു.മുഹമ്മദ്‌ ഷഫാസിനെ ക്ലബ്‌ കൺവീനർ ആയും, രേവതിയെ ജോയിന്റ് കൺവീനർ ആയും തിരഞ്ഞെടുത്തു. തുടർന്ന് ക്ലാസ്സ്‌ തല മത്സരം നടത്തി മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ കണ്ടത്തി സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല മത്സരം നടത്തി. എൽ പി, യു പി ക്ലാസ്സുകളിൽ നിന്നായി 10 ഇനങ്ങളിലായി കുട്ടികളെ തിരഞ്ഞെടുത്തു. തുടർന്ന് ആ കുട്ടികൾക്കായി പ്രത്യേകം പരിശീലനങ്ങളും , വിദഗ്ധരായ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി വർക്ക് ഷോപ്പുകളും സംഘടിപ്പിച്ചു. സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. മെറ്റൽ ഷീറ്റ് വർക്ക്‌ (എൽപി, യുപി),പേപ്പർ ക്രാഫ്റ്റ് (എൽപി)എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും,പനയോല നിർമ്മാണം (എൽപി)ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ( യുപി) എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും, ഇലക്ട്രിക് വയറിംഗ് (യു പി), വെജിറ്റബിൾ പ്രിന്റിംഗ് (യുപി)എന്നീ ഇങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ഫാബ്രിക് പെയിന്റിംഗ്(യു പി)മുത്തു കൊണ്ടുള്ള ഉത്പന്നങ്ങൾ (എൽപി, യുപി) കയർ ചവിട്ടി നിർമ്മാണം (യുപി)ചന്ദനത്തിരി നിർമ്മാണം (എൽപി)എന്നീ ഇനങ്ങളിൽ A ഗ്രേഡും ലഭിച്ചു.