സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഡിജിറ്റൽ മാഗസിൻ പ്രകാശനം
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചാമത്തെ മാഗസിൻ ആണ് ഇത് . വിഷൻ ഗൈഡ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം വരുന്ന ദൃഷ്ടി സൂചി എന്നാണ് മാഗസീനിന്റെ പേര്. ഹയർ സെക്കന്ററി അധ്യാപകൻ രതീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം സീനിയർ അധ്യാപകൻ മുരളീധരൻ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ പ്രമോദ് മാസ്റ്റർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു .