എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായി എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെയ്ക്കായി

പ്രിയപ്പെട്ട കൂട്ടുകാരേ....ഈ അവധിക്കാലം നമുക്ക് കൊറോണക്കാലമാണല്ലോ....നമ്മുടെ സന്തോഷം നിറഞ്ഞ പല ആഘോഷങ്ങളും നമുക്ക് മാറ്റിവെക്കേണ്ടി വന്നു....ഇതുവരെ കൊറോണ ഡിസീസ് അല്ലെങ്കിൽ കോവിഡ് 19 എന്ന ഈ പകർച്ചവ്യാധിക്കു മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് , എല്ലാംകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന പല രാജ്യങ്ങളും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ......
നമ്മൾ മലയാളികൾ വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിച്ചുമാണ് ഈ വിപത്തിനെ നേരിട്ടത് ....നമ്മുടെ നാടിന്റെ നൻമയ്ക്കായി ജീവൻ പോലും പണയംവെച്ചു നമുക്കു വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഇടയ്കിടക്കു കൈകൾ കഴുകുക,പുറത്തു പോകുമ്പൊൾ മാസ്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തതു കൊണ്ടാണല്ലോ നമുക്ക് ഈ വിപത്തിനെ മുഴുവനായിട്ടല്ലെങ്കിലും ഒരുവിധം പിടിച്ചു നിർത്താൻ സാധിച്ചത് ...ഈ മഹാവ്യാധിയെ പറ്റെ ഈ ലോകത്തു നിന്നും തുടച്ചുമാറ്റാൻ നമുക്ക് ഇനിയും ജാഗ്രതയോടെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പിന്തുടരാം....എല്ലാവിധ പകർച്ചവ്യാധികളും ഇല്ലാതായി നല്ലൊരു നാളെയ്ക്കായി നമുക്ക് ഈശ്വരനോടു പ്രാർത്ഥിക്കാം......



ഗായത്രി..എം.
1 A എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം