എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തകർത്തെറിഞ്ഞ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/തകർത്തെറിഞ്ഞ മഹാമാരി എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തകർത്തെറിഞ്ഞ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർത്തെറിഞ്ഞ മഹാമാരി

കണ്ടില്ലേ കൂട്ടരേ കണ്ടില്ലേ നിങ്ങൾ
കൊറോണ എന്നൊരു മഹാമാരിയെ
കേട്ടില്ലേ കൂട്ടരേ കേട്ടില്ലേ നിങ്ങൾ
കൊറോണ തൻ പരാക്രമണങ്ങൾ
ചുട്ടുകരിച്ചും ചുട്ടു തിന്നും
ലോകമാകെ ഭരിച്ചീടുന്നിവൻ
തകർത്തെറിഞ്ഞവൻ മനുഷ്യമനസ്സിന്റെ
സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
ഒറ്റക്കെട്ടായി നിന്നീടും നാം
ഒറ്റക്കെട്ടായി ചെറുത്തീടും നാം
നാടാകെ അടച്ചീടും വീടാകെ അടച്ചീടും
പൊരുതുകയാണ് നാമൊരുമിച്ചു
ലോകത്തിന് സ്വപ്നം ഒന്ന് തന്നെ.......
ലോകത്തിന് ലക്ഷ്യവും ഒന്ന് തന്നെ........
നമ്മുടെ നാടിൻ വിമുക്തിക്കായി........
നമ്മുടെ നാടിൻ മാലാഖമാർക്കായി.......
പ്രാർത്ഥിച്ചീടാം നമുക്ക് ഒരുമിച്ചു...............
പ്രാർത്ഥിച്ചീടാം നമുക്ക് ഒരുമിച്ചു............
 

ശ്രിയ
3 A എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത