സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

മികച്ച കെട്ടിടം ,ക്ലാസ് മുറികൾ .

ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത് .മികച്ച ഒരു സ്കൂൾ കെട്ടിടം നമുക്കുണ്ട്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.അതോടൊപ്പം കമ്പ്യൂട്ടർ റൂം ,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം,സ്റ്റാഫ് റൂം,ഓഫീസ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

കളിസ്ഥലം

കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ   ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.

പാർക്ക്

കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ടിനോട് ചേർന്ന് നല്ലൊരു പാർക്കും അതിൽ സ്ലൈഡുകളും ക്രമീകരിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് സന്തോഷം പകരുന്നു.ഇടവേളകളിൽ കുട്ടികൾക്ക് സ്ലൈഡുകളിൽ കളിക്കാനുള്ള അവസരം ഉണ്ട്.കുട്ടികൾക്ക് കൂട്ട് കൂടാനും സന്തോഷിക്കാനും കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഈ സ്ലൈഡുകൾ സഹായിക്കുന്നു.

അടുക്കള

കുട്ടികൾക്കുള്ള   ഭക്ഷണം  പാചകം ചെയ്യാനായി നല്ലൊരു അടുക്കള ഇവിടെ ഉണ്ട് .അടുക്കളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്താനായി എല്ലാ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.എൽ.പി.ജി.സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്. ശ്രീമതി.മിനി കുക്ക് ആയി സേവനം ചെയ്യുന്നു.എല്ലാ കുട്ടികൾക്കും രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ട്.

അക്കാദമിക സൗകര്യങ്ങൾ