ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ
01/ 06 / 2023 വ്യാഴം പ്രവേശനോത്സവം വിജയത്തിളക്കത്തിൽ ജിയിൽ തന്നെ ഒന്നാമത് എത്തിയ ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചുകൊണ്ട് , 01/06/2023 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ, ചേർത്തല നഗരസഭ അധ്യക്ഷ ശ്രീമതി ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. പുതുതായി എത്തിയ 265 കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ പ്രൗഢഗംഭീരമായ ചടങ്ങിൽ P T A പ്രസിഡൻറ് ശ്രീ P T സതീശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എ.എസ്.ബാബു സ്വാഗതം ആശംസിച്ചു.
05/06/2009

പരിസ്ഥിതി വാരാചരണം

'കുളിർമ 2023' എന്ന പേരിൽ ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കവിതാലാപനവും സന്ദേശ അവതരണവും നടത്തി തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ സ്റ്റാഫ് റൂം വരാന്തയിൽ പ്രദർശിപ്പിച്ചു. യുപി, എച്ച്എസ് വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച പോസ്റ്ററുകൾ തിരഞ്ഞെടുത്തു.
ഏസ്സ് പി സി ക്യാമ്പ്
പ്രവർത്തിപരിചയ ടീം നക്ഷത്രങ്ങൾ നിർമ്മിച്ചപ്പോൾ
എൻ സി സി പരിശീലനം
ഭരണഘടനാ ദിനത്തോടനുബന്ധിച് നടന്ന പ്രത്യേക ക്ലാസുകൾ
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ സ്വീകരിക്കുന്നതിന് നടത്തിയ പരിപാടി
കുട്ടികളെ വരവേൽക്കാൻ ക്ലാസ് മുറികൾ അണിഞ്ഞൊരുങ്ങുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ക്ലാസ് മുറിയിൽ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ഓണാഘോഷ പരിപാടി
ഒളിമ്പിക്സ് മത്സരത്തോടെ അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം
സ്കൂളിൻറെ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം പഞ്ചാബ് സബ് കളക്ടർ നിർമ്മൽ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അധ്യാപകനും കവിയും നാടൻപാട്ട് കലാകാരനുമായ ശ്രീ പുന്നപ്ര ജ്യോതികുമാർ
വായനാദിനത്തോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴുമണിക്ക് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾ