ജി. എൽ. പി. എസ്. പഴയഗ്രാമം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJNASHAHUL (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഴയഗ്രാമം ഗവൺമെന്റ് എൽ.പി.സ്‍കൂളിനും ഒരു ചരിത്രമുണ്ട്.കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു നെന്മാറയും പരിസരപ്രദേശങ്ങളും.രാജാവിന് വിശ്രമിക്കാനും ആരാധിക്കാനുമായി പഴയന്നൂർ കാവിലമ്മ എന്നദേവിയുടെ കടാക്ഷം ലഭിക്കുന്നതിനായി ഒരു ക്ഷേത്രം പണിയുകയും രാജ്യകാര്യങ്ങളും മറ്റും ചർച്ച ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത് ഈ ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു.പരിസരത്തുള്ളവർക്കായി ഒരു എഴുത്തു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.പിന്നീട് ഗവ.ഗേൾസ് ഹൈസ്‍കൂളിന്റെ എൽ.പി.വിഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു.1960-ൽ ഇത് ഗവ.എൽ.പി.സ്‍കൂളായിമാറുകയും ചെയ്തു.