എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023 - 24 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ 2023 ജൂൺ 1 പ്രവേശനോത്സവം: പിടിഎ പ്രസിഡന്റ് ശ്രീ. ബാജി, എക്സി. കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർ ശ്രീ.അബ്ദുമോൻ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒന്നിലെയും, പ്രീ പ്രൈമറിയിലെയും നവാഗതരെ ഉത്സവാന്തരീക്ഷത്തിൽസ്വീകരിച്ചു.മുഴുവൻ പേർക്കും ലഡ്ഡു വിതരണം ചെയ്തു. പുതിയ കുട്ടികൾക്ക് അക്ഷര തൊപ്പിയും സ്റ്റിക്ക് ബലൂണും നൽകി. കൂടാതെ ക്രയോൺസ്, കളർ ചോക്ക്, ഡ്രോയിംഗ് ബുക്കി, സ്ലേറ്റ് പെൻസിൽ, ബുക്ക് പെൻസിൽ, ഇറേസർ, മിഠായി എന്നിവ അടങ്ങിയ കിറ്റും നൽകി. പാഠപുസ്തകം, യൂണിഫോം വിതരണ ഉദ്ഘാടനവും നടത്തി
ജൂൺ 5 പരിസ്ഥിതി ദിനം: അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികളുമായി പരിസ്ഥിതി ദിന റാലി നടത്തി. ഇത്തവണ വൃക്ഷ തൈ നട്ടത് (റംബൂട്ടാൻ) സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ വീട്ട് വളപ്പിലാണ്.
ക്ലാസ് പി.ടി.എ:
ജൂൺ 7 ന് ക്ലാസ് പി.ടി.എ കൾ 90% രക്ഷിതാക്കളുടെ പങ്കാളിതത്തോടെ നടന്നു
ജൂൺ 19 വായനാദിനം: ഈ വർഷം വായനാ മാസാചരണമായിരുന്നു. ജൂൺ 19 മുതൽ ഓരോ ക്ലാസിലെ കുട്ടികൾക്കും അസംബ്ലി അനുവദിച്ചു നൽകി. അസംബ്ലിയിൽ പത്രം വായന, വായനാകുറിപ്പ് അവതരണം, കവിതാലാപനം, കഥ പറയൽ, ഇന്നത്തെ ചിന്താ വിഷയം, ഇവയായിരുന്നു ഉള്ളടക്കം. കുട്ടികൾക്ക് ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. അമ്മ ലൈബ്രറി പ്രവർത്തനം പുനരാരംഭിച്ചു.
സചിത്ര പഠനോപകരണ നിർമാണ ശില്പശാല: ജൂൺ 24 ന് വാർഡ് മെമ്പർ ശ്രീ. അബ്ദു മോൻ ഉദ്ഘാടനം ചെയ്തു. 76 രക്ഷിതാക്കൾ പങ്കെടുത്തു. മികച്ച വായനാ കാർഡ് ഉണ്ടാക്കിയ അമ്മമാർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി
വലിയ പെരുന്നാൾ ആഘോഷം: ജൂൺ 27 ന് വലിയ പെരുന്നാൾ ആഘോഷം, അമ്മമാർക്കും, കുട്ടികൾക്കും മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന, എന്നീ പരിപാടികൾ സംഘടിപ്പിച്ചു. നെയ്ച്ചോറും കോഴിക്കറിയും കുട്ടികൾക്ക് നൽകി.