2022-23 വരെ2023-242024-25


പ്രവേശനോത്സവം

 
പ്രവേശനോത്സവം ഉത്ഘാടനം
 
പ്രവേശനോത്സവം
 
പ്രവേശനോത്സവം പോസ്റ്റർ

മുണ്ടോത്ത് പറമ്പ് ജി യു പി എസിൽ പ്രവേശനോത്സവം ഭംഗിയായി നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അലങ്കരിച്ചു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെയും കുട്ടികൾ സമ്മാനങ്ങളും ആശംസ കാർഡുകളും നൽകി നവാഗതരെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസം നൽകി


വിജയസ്പർശം

 
വിജയസ്പർശം മാസ്റ്റർ പ്ലാൻ ഉദ്ഘാടനം

വിജയസ്പർശം മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ അംജിത ജാസ്മിൻ നിർവഹിച്ചു. പിടിഎ എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓണാരവം -23 എന്ന പേരിൽ സംഘടിപ്പിച്ചു. അത്തപ്പൂക്കളം മത്സരം, വടംവലി മത്സരം, തിരുവാതിര കളി, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം, കായിക മത്സരങ്ങൾ, കലാപരിപാടികൾ, ഓണസദ്യ  തുടങ്ങി വൈവിധ്യമാർന്ന  പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ ഓണാഘോഷം കുട്ടികൾക്ക് നല്ലൊരു അനുഭവമായി.

അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും സ്കൂൾതല പദ്ധതി നിർവഹണവും നടത്തി. അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ പദ്ധതി  ജനകീയ ആസൂത്രണം ജില്ലാ കോഡിനേറ്റർ ശ്രീ എ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു

മുണ്ടോത്ത്പറമ്പ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥി കൾക്കും ,അധ്യാപകർക്കുമായി 600 ൽ പരം തുണി സഞ്ചികൾ സ്കൂളിലെ മജീദ് മാഷ് നിർമ്മിക്കുകയും അവ പി ടി എ യുടെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

കലോത്സവം

മുണ്ടോത്തുപറമ്പ് ഗവ: യു.പി സ്ക്കൂൾ  തല കലോത്സവം "നൂപുരം-2023 " ഒക്ടോബർ 4,5 തീയതികളിൽ നടത്തി.യുവ ഗായിക നമിത രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളിൽ കഴിഞ്ഞവർഷം എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾ, കഴിഞ്ഞവർഷം യു എസ് എസ് കിട്ടിയ കുട്ടികൾ, തുടങ്ങിയവരെ ആദരിച്ചു.

ഹരിത സേന

സ്കൂൾ അടുക്കളത്തോട്ടം, നിലം ഒരുക്കൽ പ്രവർത്തനങ്ങൾ മജീദ് മാഷിന്റെ നേതൃത്വത്തിൽ ഹരിത സേന അംഗങ്ങൾ നടത്തി.

സ്പോർട്സ്

സ്കൂൾ കായികമേള സെപ്റ്റംബർ 19,20 തീയതികളിൽ നടത്തി.

    സബ്ജില്ലാതല മത്സരത്തിൽ മുഹമ്മദ് ഫർഹാൻ ഹൈജമ്പിൽ രണ്ടാം സ്ഥാനവും ഫാത്തിമ ഷഹല(200mtr.) മൂന്നാം സ്ഥാനവും, റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി

  മലപ്പുറം ജില്ല സബ്ജൂനിയർ ടീമിലേക്ക് ഫാത്തിമ ഷഹല, ഫാത്തിമ റഹ്മത്ത് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രോത്സവം

വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ വിഷയങ്ങളിൽ കുട്ടികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 5 ആം സ്ഥാനം ലഭിച്ചു

ഹരിത സഭ

ഹരിത സഭയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീ.ഷാഹിന ടീച്ചർ  നിർവഹി ക്കുകയും,ഹരിത സഭയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും ,എങ്ങനെ പ്രാവർത്തികമാക്കണം എന്നതിനെക്കുറിച്ചും ടീച്ചർ സംസാരിച്ചു.

ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ

ഊർജ്ജ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന മത്സരം നടത്തി

ഫുട്ബോൾ അക്കാദമി

മുണ്ടോത്തുപറമ്പ ഗവ: യു പി സ്ക്കൂളിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ചെയ്യുന്നതിന് ഫുട്ബോൾ അക്കാദമി രൂപീകരിച്ചു. ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് മികച്ച പരിശീലകരുടെ കീഴിൽ അവസരമൊരുക്കി ഉയർച്ചയിലെത്തിക്കുകയും സ്കൂൾ പഠനത്തോടൊപ്പം കായിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ആർ. എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

മുണ്ടോത്തുപറമ്പ ഗവ:യു.പി സ്കൂൾ ഫുട്ബോൾ അക്കാദമിയിൽആഫ്രിക്കൻ ഫുട്ബോളിന്റെ വന്യമായ ആവേശം പകരാൻ ഐവറികോസ്റ്റ് താരം ഫോഫാന ക്യാമ്പിലെത്തി. പതിനാല് വയസ്സിൽ താഴെയുള്ള അൻപത് ആൺ കുട്ടികൾക്കാണ് ഇവിടെ പരിശീലനം നല്കുന്നത് ഒരു വിദേശ താരം ക്യാമ്പ് സന്ദർശിച്ച ആവേശത്തിലാണ് കുട്ടികൾ.

ഉറവിട സംസ്കരണ പദ്ധതി

കേരളപ്പിറവി ദിനത്തിൽ ഉറവിട സംസ്കരണ പദ്ധതി ബഹുമാനപ്പെട്ട കൃഷി ഓഫീസർ മാഡം ഉദ്ഘാടനം ചെയ്തു

കരാട്ടെ ക്ലബ്

പ്രതിസന്ധിഘട്ടത്തിൽ സ്വയരക്ഷ നേടുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരാട്ടെ ക്ലാസ് ആരംഭിച്ചു.

ഹരിതം 23-24

കൃഷിയിൽ മുണ്ടോത്തുപറമ്പ് ഗവ.യു പി സ്കൂൾ ഇനി മാതൃകയാകും

സ്കൂളിന്റെ ഗോൾഡൻ ജൂബിലി വർഷത്തോടനുബന്ധിച്ച്  കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുക, കാർഷിക സംസ്കാരവുമായി കുട്ടികളെ ബന്ധിപ്പിക്കുക, കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഹരിതം 23-24 എന്നപേരിൽ മുണ്ടോത്തുപറമ്പ ഗവ.യു.പി സ്കൂളിൽ നടന്നുവരുന്ന കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് പുതുവർഷത്തിലെ ആദ്യ ദിനത്തിൽ നടന്നു. വിളവെടുപ്പ് ഉദ്ഘാടനം വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ പ്രമോദ് ,വേങ്ങര ഉപജില്ലാ നൂൺ മീൽ ഓഫീസർ ശ്രീമതി രമ്യ ,പറപ്പൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി അൻസീറ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.