ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഗണിതശാസ്ത്രം/മികവുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഗണിതശാസ്ത്ര ദിനം

ഗണിത  പഠനോപകരണ നിർമാണശില്പശാല

ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് മുണ്ടോത്തുപറമ്പ ഗവൺമെൻറ് യു പി സ്കൂളിൽ, 5.12.2023 ചൊവ്വാഴ്ച ഗണിത  പഠനോപകരണ നിർമാണശില്പശാല സംഘടിപ്പിച്ചു . ഉദ്ഘാടനം ബഹു.ഹെഡ്മിസ്ട്രസ് ഷാഹിന ആർ എം നിർവഹിച്ചു .5 6 7 ക്ലാസുകളിലെ ലേണിങ് ഔട്ട് കംസ് (LO) അടിസ്ഥാനമാക്കിയാണ് ശില്പശാല ഒരുക്കിയത്. ഗണിത അധ്യാപകരുടെ  നേതൃത്വത്തിൽ, ഗണിത ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തിയത്. കുട്ടികളെല്ലാം വളരെ താല്പര്യത്തോടെ ഒരു ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തു. പഠനോപകരണനിർമാണ ശില്പശാലയിൽ തയ്യാറാക്കിയ മുഴുവൻ TLM കളും ഗണിത ലാബിന് മുതൽ കൂട്ടായി.