എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
അറബിക്ക് ക്ലബ്
അറബി ഭാഷയിലേക്ക് വിദ്യാർത്ഥികളെ ആകൃഷ്ടരാക്കുക, പ്രചോദിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി അവരുടെ കഴിവുകൾ പൂർണമായി നേടുന്നതിനുതകുന്ന വിധം ചിട്ടപ്പെടുത്തിയ പ്രവർത്തനങ്ങളുമായി ഇടപെടുന്ന ഒന്നാണ് അറബിക് ക്ലബ്. വിദ്യാർത്ഥികൾക്കിടയിൽ അറബിക് ഭാഷയോടുള്ള അധിനിവേശം വളർത്തുകയും അവരുടെ സാഹിത്യ കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബ്ബിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ശാന്തമായ അന്തരീക്ഷത്തിൽ അവരുടെ പ്രസംഗവൈദത്വം സ്വതന്ത്ര ചിന്താശേഷി സർഗാത്മക രചന വൈദഗ്ധ്യം എന്നിവ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അറബിയിൽ ആത്മവിശ്വാസം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബ് നടത്തിവരുന്നു. അറബിക് ക്ലബ്ബിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു എല്ലാവർഷവും നടത്തുന്ന അലിഫ് ടാലൻറ് ടെസ്റ്റിൽ ഒരുപാട് കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
ഇംഗ്ലീഷ് ക്ലബ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് സംസാരശേഷി വർദ്ധിപ്പിക്കുന്നതിനു മായും ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനായി നിരവധി വൈവിധ്യം മാറുന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു ഇംഗ്ലീഷ് അസംബ്ലി ബുള്ളറ്റിൻ ബോർഡ് ഇംഗ്ലീഷ് ഗാനമ മത്സരം ക്വിസ് മത്സരം ഇംഗ്ലീഷ് വാരാചരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ലളിതവും രസകരവുമായി മാറ്റുന്നതിന് ഈ ക്ലബ്ബിന് സാധിക്കുന്നു.
എക്സലൻസ് ക്ലബ്
അക്കാദമികമായി വിദ്യാർത്ഥികളെ മികവിലെ ഉയർത്തുന്നതിന് രൂപീകൃതമായ വിദ്യാലയത്തിലെ തനത് ക്ലബ്ബാണ് എക്സലൻസി ക്ലബ്. രണ്ടാഴ്ചതോറും പബ്ലിഷ് ചെയ്യുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് ജ്യൂസ് മത്സരം സംഘടിപ്പിച്ച രണ്ട് മാസത്തിലൊരിക്കൽ ഈ വിജയികൾക്ക് സ്കൂൾതലത്തിൽ മെഗാ ക്വിസ് നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ എസ് എസ് പരീക്ഷയുടെ പ്രത്യേകം പരിശീലനം നൽകുകയും കുട്ടികളെ പരീക്ഷ തയ്യാറാക്കുകയും ചെയ്യുന്ന പ്രത്യേക പദ്ധതിയും ഈ ക്ലബ്ബ് ഏറ്റെടുത്ത് പ്രവർത്തിയാണ്. ഇതുവഴി കഴിഞ്ഞവർഷം തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി എൽ എസ് എസ് വിജയികളെ സൃഷ്ടിക്കാൻ സാധിച്ചു.