പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) ('വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നിലവിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത് 2020 ഇൽ ആയിരുന്നു നമ്മുടെ സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീംആദ്യമായി അനുവദിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് നിലവിൽ നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്


2020 ഇൽ ആയിരുന്നു നമ്മുടെ സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീംആദ്യമായി അനുവദിച്ചു കിട്ടിയത്. FSFS ആയതുകൊണ്ട് തന്നെ ഒരു നിശ്ചിത തുക ഫീസ് ഇനത്തിൽ കുട്ടികളിൽ നിന്ന് ഈടാക്കികൊണ്ട്‌

ആണ് നാഷണൽ സർവ്വീസ് സ്കീമിലെ എല്ലാ ആവശ്യങ്ങളും നടത്തി പോരുന്നത്.

എല്ലാ വർഷവും ഓരോ ബാച്ച് ലും 80 കുട്ടികളെ എൻറോൾ ചെയത് വരുന്നു. 1st and  2nd year വിദ്യാർഥികളിൽ നിന്ന് 160 പേർ നാഷണൽ സർവ്വീസ് സ്കീം - ൽ  ഉണ്ടായിരിക്കും. നിലവിൽ നാഷണൽ സർവ്വീസ് സ്കീം ചാർജ് പ്രീത എസ് ബി( NVT, GFC) ആണ് ഏറ്റെടുത്തിരിക്കുന്നത്.

    

നാഷണൽ സർവ്വീസ് സ്കീമിൻെ്റ 2023-24  അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ.

1) സ്കൂളിലെ അച്ചടക്കപരമായ  എല്ലാ പ്രവർത്തനങ്ങളിലും നാഷണൽ സർവ്വീസ് സ്കീം അംഗങ്ങൾ പങ്കാളിത്തം വഹിക്കാറുണ്ട്.

എല്ലാ പ്രധാന ദിവസങ്ങളും ആചരിക്കുന്നതിന് പുറമെ എല്ലാ ദിവസവും Cadets Discipline ഡ്യൂട്ടി നിർവ്വഹിക്കാറുണ്ട്.

2) ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ' Global Warming' എന്ന വിഷയത്തിൽ ഒരു debate ചെയ്യുക ഉണ്ടായി.

3) ജൂൺ 21 യോഗ ദിനം ആചരിച്ചു

4) ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ റാലി നടത്തുകയും അന്നേ ദിവസം പഞ്ചായത്ത് അംഗം ഉദ്ഘാടനം നിർവഹിച്ച ' ആസാദി കാ അമൃത് മഹോത്സവ് '  എന്ന പരിപാടിയിലും പങ്ക്‌ കൊണ്ടു.

5) യുവജനോത്സവ ദിനത്തിൽ Discipline ഡ്യൂട്ടിയിൽ  Cadets സജീവമായി  പങ്ക്‌ കൊണ്ടു.

6) ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സേവന വാര പ്രവർത്തനങ്ങളിൽ നേതൃത്വം നൽകികൊണ്ട്‌  മറ്റു കുട്ടികൾക്കും മാതൃകയായി. അതിനോടൊപ്പം ഗാന്ധിജിയുടെ  ചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മിക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

7) എല്ലാ ആഴ്ചയിലും 2 ദിവസം വീതം പരേഡ് നടത്തി വരുന്നു.

8) ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുകയും പരേഡ് നടത്തുകയും ചെയ്തു.