പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/സോഷ്യൽ സയൻസ് ക്ലബ്ബ്
ആമുഖം
കുട്ടികളിൽ പൗരബോധവും സാമൂഹ്യബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്രം അധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്.തനിക്കും ചുറ്റുപാടിനും ഉതകുന്ന രീതിയിൽ നേടിയെടുത്ത അറിവുകൾ പ്രയോഗിക്കാണൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാ ദിനമായ ജൂലൈ 11 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കാറുണ്ട്. ചിത്രരചന ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിക്കും
ഹിരോഷിമാ നാഗസാക്കി ദിനാചരണം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ഓർമ്മയ്ക്കായി, അതിന്റെ ഭീകരതയും അനന്തരഫലവും മനസ്സിലാക്കുന്നതിനും ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന് ഓരോ മനസ്സിനെയും പറഞ്ഞു പഠിപ്പിക്കുന്നതിനും നാം ഈ ദിനം ആചരിക്കുന്നു. അതോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ചിത്രരചന എന്നീ മത്സരങ്ങളും നടത്തുന്നു.
സ്വാതന്ത്ര്യ ദിനാചരണം
"സ്വാതന്ത്ര്യം തന്നെ അമൃതം പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം"
അമൃത മഹോത്സവം '-സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ.
അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
- ദേശഭക്തി ഗാനാലാപനം.
- സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
- പ്രസംഗം