ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ

Schoolwiki സംരംഭത്തിൽ നിന്ന്
07:29, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
ഒളശ്ശ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
14-01-2017Jayasankar



ചരിത്രത്തിലൂടെ

പ്രവര്‍ത്തനമികവിന്‍റെ 50 വര്‍ഷങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍‌ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയി ഉയർത്തിയത് ഈ വിദ്യാലയത്തിൻറെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

ഭൗതികസൗകര്യങ്ങള്‍

കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡിൽ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കർ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുൾ കെട്ടിടത്തിനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകൾ, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപകൻ താമസിക്കുന്ന ക്വാർട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.