നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഞാൻ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithacnair (സംവാദം | സംഭാവനകൾ) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഞാൻ കേരളം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഞാൻ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കേരളം

നിങ്ങൾക്കെന്നെ അറിയാമോ? ഞാനാണ് നിങ്ങളുടെ കേരളം . പരശ്ശുരാമൻ മഴുവെറിഞ്ഞ് നിങ്ങൾക്കായി സ്യഷ്ടിച്ച കേരളം . നിങ്ങൾക്ക് സന്തോഷത്തോടും സമൃദ്ധിയോടും ജീവിക്കാൻ ഞാൻ പിറന്നു. ഞാൻ നിങ്ങൾക്ക് ശുദ്ധവായു തന്നു. വെള്ളം തന്നു . കിളികളും പക്ഷികളും മരങ്ങളും, പുഴയും, തോടും അങ്ങനെ എല്ലാമെല്ലാം..... അങ്ങനെ ഞാൻ സന്തോഷത്തോടെ ജീവിച്ചു വന്നു. എന്നാൽ നിങ്ങളെന്നെ നശിപ്പിച്ചു. എന്നെ വേദനിപ്പിക്കുന്നു. പുഴകൾ, മരങ്ങൾ എല്ലാം നശിപ്പിച്ചു. എന്നെ വേദനിപ്പിച്ചു. ഞാൻ ദൈവത്തോട് കേണപേക്ഷിച്ചു.. എന്നെ രക്ഷിക്കണമേ എന്ന്. ദൈവം കോപിഷ്ഠനായ്. മഴ, പേമാരി, വെള്ളപ്പൊക്കം എന്ന രൂപത്തിലെല്ലാം ദൈവം നിങ്ങളെ പരീക്ഷിച്ചു. പക്ഷേ ആരും തന്നെ നന്നായില്ല .എന്നെ വീണ്ടും വേദനിപ്പിച്ചു. ഞാൻ ദൈവത്തോട് കേണു. ദൈവം വീണ്ടും കൊറോണയുടെ രൂപത്തിൽ നിങ്ങൾക്കരികിൽ എത്തി.നിങ്ങളെല്ലാം ലോക്കിലായി. ആരും വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. എല്ലാവരും പ്രകൃതിയോട് ഇണങ്ങി ജീവിച്ചു. എനിക്ക് സന്തോഷമായി. എനിക്ക് ശുദ്ധവായു ലഭിച്ചു. അന്തരീക്ഷ മലിനീ കരണമില്ല, ഞാൻ ദൈവത്തോട് ഇനി എന്റെ ജനതയെ പരീക്ഷിക്കരുതേയെന്ന് അപേക്ഷിച്ചു. എന്നാൽ ദൈവം മറുപടി ഇതുവരെ പറഞ്ഞിട്ടില്ലാ. അതിനാൽ നിങ്ങൾ ഗവൺമെന്റ് പറയുന്നതെല്ലാം അനുസരിച്ച് സാമൂഹിക അകലം പാലിച്ച് കൈകൾ എപ്പോഴും സോപ്പിട്ട് കഴുകി, മാസ്കുകൾ ഉപയോഗിച്ച് വ്യക്തി ശുചിത്വം പാലിക്കുക: ഞാൻ തിരികെ വരും സമൃദ്ധിയോടെ സന്തോഷത്തിന്റെ സമാധാനത്തിന്റെ നിങ്ങളുടെ കേരള മായ്. നമുക്ക് ഒരുമിച്ച് കൈകോർക്കാം.
 

ആഹിൽ ജെ എസ്
3 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം