സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32030 (സംവാദം | സംഭാവനകൾ) (' ലഘുചിത്രം സ്റ്റുഡന്റ് പോലീസ് കേ ഡറ്റ് പദ്ധതി 2010ൽ സം സ്ഥാന തലത്തിൽ ആരംഭിച്ചപ്പോൾ മുതൽ നമ്മുടെ സ്കൂളിലും SPC യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റുഡന്റ് പോലീസ് കേ ഡറ്റ് പദ്ധതി 2010ൽ സം സ്ഥാന തലത്തിൽ ആരംഭിച്ചപ്പോൾ മുതൽ നമ്മുടെ സ്കൂളിലും SPC യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു എല്ലാം ബുധനാഴ്ച കളും, രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും SPC പരിശീലന ദിവസങ്ങ ളാണ്.8,9 ക്ലാസുകളിലെ 88 കുട്ടികൾക്ക് പരേഡ്, പി ടി, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ മുതലായവ SPC ആക്ടിവിറ്റി കലണ്ടർ പ്രകാരം കൃത്യമായി നടത്തി വരുന്നു.കൂടാതെ ഫീൽഡ് ട്രിപ്പുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ട്രാഫിക് ഡ്യൂട്ടി, നേച്ചർ ക്യാമ്പ് അങ്ങനെ ഒട്ടേറെ മേഖല കളിൽ cadets പ്രവർത്തിക്കുന്നു. പരിസ്ഥിതി, പ്രകൃതിസംരക്ഷണം, ട്രാഫിക് ബോധവത്കരണംഎന്നിങ്ങനെ പ്രസക്തവിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് നൽകുന്നു.SPC ഓണം, ക്രിസ്മസ്, സമ്മർ ക്യാമ്പുകൾ മുതലായവയിൽ എല്ലാ cadets ഉം പങ്കെടുക്കുന്നു. കായിക, കലാ മേളകളിൽ cadets വോളന്റീർസ് ആയി സേവനം ചെയുന്നു. ലഹരി, മൊബൈൽ ദുരുപയോഗം,അഡിക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ ഈ വർഷംസർവ്വേ നടത്തി.സ്കൂളിലെ വിവിധ ദിനാചരണങ്ങൾ, ദേശീയ ദിനാഘോഷങ്ങൾ മുതലായവക്ക് SPC നേതൃത്വം നൽകുന്നു. സ്കൂൾ അച്ചടക്ക പരിപാലനത്തിൽ നിർണായക പങ്കുവഹിക്കുന്ന SPC ക്ക് കേരളപോലീസ് പിന്തുണ നൽകുന്നു. നിയമം അനുസരിക്കുന്ന പൗര ബോധമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി SPC പ്രവർത്തനങ്ങൾ മുന്നേറുന്നു. പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നത് ശ്രീമതി രേഖാ മാത്യൂസും ശ്രീ തോമസ് സി. എബ്രഹാമും ആണ്.