സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/മറ്റ്ക്ലബ്ബുകൾ

14:38, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32030 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം സീഡ്ക്ലബ് 2023 ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച സീഡ് ക്ലബ്ബിൽ ജയ്സമ്മ ടീച്ചർ സിമിടീച്ചർ എന്നിവരുടെ ,നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീഡ്ക്ലബ് 2023 ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച സീഡ് ക്ലബ്ബിൽ ജയ്സമ്മ ടീച്ചർ സിമിടീച്ചർ എന്നിവരുടെ ,നേതൃത്വത്തിൽ വിവിധ ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് .ഒക്ടോബർ 3 ന് നടന്ന സീഡിന്റെ പുതിയ പദ്ധതിയായ തനിച്ചല്ല യുടെ ഓൺലൈൻ ശില്പശാലയിൽ സീഡ് കോർഡിനേറ്റർമാരും രക്ഷകർത്താക്കളും പങ്കെടുത്തു. കുട്ടികളോടൊപ്പം ചേർന്ന് നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി എടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ഓരോ മാസത്തിലും നടന്നുവരുന്ന ഫൈവ് സ്റ്റാർ മത്സരങ്ങൾ ആയ ലീഫ് ആർട്ട് ,കഥകൾ, കവിതകൾ ഇവയിൽ കുട്ടികൾ പങ്കെടുത്തു. വായനയിലൂടെ "പ്രകൃതി അടുത്തറിയാം അറിവുകൾ ശേഖരിക്കാം. ആകാശപച്ച ഡിജിറ്റൽ മാഗസിനിലേക്ക് കുട്ടികൾ കവിത അയച്ചു കൊടുത്തു.

മാതൃഭൂമി റിപ്പോർട്ടർ ശില്പശാലയിൽ 7 C ക്ലാസിലെ മിലൻ വി രാജ് പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി .ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ ലഹരിവിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമ്മിച്ചു :കുട്ടികളെ മണ്ണിലേക്ക് ഇറക്കുക എന്ന ലക്ഷ്യത്തോടെ വിത്തു വിതരണം നടത്തി. കുട്ടികൾ സ്വന്തമായി വിത്തുകൾ നട്ട് പരിപാലിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദോഷവശങ്ങൾ മനസ്സിലാക്കി കുട്ടികൾ അവതരംതിരിച്ചു സൂക്ഷിക്കുന്നു.