ടൗൺ ഷിപ്പ് എച്ച്.എസ്.ഏലൂർ (ഫാക്റ്റ്)

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px ഫാക്ട് (എഫ്.എ.സി.ടി) എന്ന പൊതുമേഖല സാരഥിയായി…)

ഫാക്ട് (എഫ്.എ.സി.ടി) എന്ന പൊതുമേഖല സാരഥിയായിരുന്ന ശ്രീ: എം.കെ.കെ.. നായരാല്‍ 1959-60ല്‍ സ്ഥാപിതമായ ഫാക്ട് ടൗണ്‍ ഷിപ്പ് ഹൈസ്‌കൂള്‍ ദേശീയ അന്തര്‍ദേശീയ രംഗത്ത് പ്രസിദ്ധിനേടിയ വിദ്യാലയമാണ് ഇപ്പോള്‍ ഏഴുമുതല്‍ പത്തുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ 12600 ല്‍ അധികം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിന്റെ വിവധഭാഗങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നു. പ്രശസ്തരായ ട്രേഡയൂണിയന്‍ നേതാക്കന്മാര്‍, പാര്‍ലമെന്റ് മെമ്പര്‍, ഐ.എ.എസ്, ഐ.പി.എസ്.കാരായ ഉന്നതാ ഉദ്യോഗസ്ഥര്‍, പ്രഗത്ഭരായ ഡോക്ടറമാര്‍, എഞ്ചിനീയറന്മാര്‍, പ്രശസ്തരായ കലാകരന്മാര്‍, കായികതാരങ്ങള്‍ എന്നിവര്‍ വിവിധതുറകളില്‍ സേവനം അനുഷ്ഠിക്കുന്നു.

 അക്കാദമിക്ക് രംഗത്ത് മുന്‍പര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം വരിച്ചുകൊണ്ടിരിക്കുന്ന  ഇവിടെ നിന്നും വര്‍ഷം തോറും യു.എസ്.എസ്. നാഷണല്‍ സ്‌കോളര്‍ഷിപ്പ്, സംസ്‌കൃതസ്‌കോളര്‍ഷിപ്പ്, എന്നിവ  വിദ്യാര്‍ത്ഥികള്‍ നേടുന്നുണ്ട്.  15000ല്‍ അധികം പുസ്തകങ്ങളുടെ വിശാലമായ ലൈബ്രററിയും 50ല്‍ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ റീഡിംഗ് റൂമും സ്‌കൂളിന് മാറ്റുകൂട്ടുന്നു.    കേരളത്തിലെ വിദ്യാലയങ്ങളില്‍ 400മീറ്റര്‍ ട്രാക്കുള്ള അപൂര്‍വമൊരുസ്‌കൂളാണ്  ഇത്.   സംസ്ഥാനത്ത് അതലറ്റിക് മത്സരങ്ങള്‍ അരങ്ങേറുന്ന വിശാലമായ സ്‌കൂള്‍ മൈതാനം, റണ്ട് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, രണ്ട് വോളീബോള്‍ കോര്‍ട്ടുകള്‍, ഒരു ബറ്റമിന്റന്‍ കോര്‍ട്ട് എന്നിവയോക്കെ ഇവിടത്തെ കായിക വദ്യാഭ്യാസത്തിന്, മുതല്‍കൂട്ടാണ്.  ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത് വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.     കലോല്‍സവ രംഗത്തും ശാസ്ത്ര രംഗത്തും നിരവധിതവണ ഈ വിദ്യാലയത്തിലെ  വിദ്യാര്‍ത്ഥികള്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.   വിദ്യാര്‍ഥികളുടെ ശാരീരികവും. മാനസീകവും, ബൗദ്ധികവുമായ  വികസനത്തിനുവേണ്ടി പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും  പ്രധാന്യ കൊടുക്കുന്നു.   യോഗ, മ്യൂസിക്, നൃത്തം ചിത്രരചന, വ്യക്തിത്വവികസന ക്ലാസുകള്‍ എന്നിവ നടന്നു വരുന്നു.    കേരളത്തിലെ  പ്രഗദ്ഭരായ കലാകരന്മാരുചെ ഒരു നിരതന്നെയുള്ള ഫൈന്‍ ആര്‍ട്ട്‌സ് വിംഗ് സ്‌കൂളിന്റെ  ഭാഗമായി  പ്രവര്‍ത്തിക്കുന്നു.   ശ്രീമാന്‍ കലാമണ്ഡലം കരുണാകരന്‍നായര്‍,  കലാമണ്ഡലം ശങ്കരന്‍ എബ്രാന്തിരി, കലാമണ്ഡലം ഹൈദ്രാലി,  കലാമണ്ഡലം കേശവന്‍, കലാമണ്ഡലം ശങ്കരവാര്യര്‍ ഫാക്ട് ഭസ്‌കരന്‍,  കലാമണ്ഡലം ചന്ദ്രികാ മേനോന്‍, കലാമണ്ഡലം സുഗന്ധി,എന്നീകലാകരന്മാരും നാടകകൃത്തും സംവിധായകനുമായശ്രീ കെ. എസ്. നമ്പൂതിരി കോരള ക്ലാസിക്കല്‍ കലയുടെ  പണ്ഡിതനായിരുന്ന ശ്രീ. പി. എസ്. വാര്യാര്‍ കവികളായ,  ശ്രീ. കെ.. യു മേനോന്‍, ശ്രീ. തഴത്തേടം രാഘവന്‍നായര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലന്‍ സേവനം അനുഷ്ഠിച്ചവരാണ്. 210 ജനുവരി മൂന്നാം  വാരത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ അണിഞ്ഞോരുങ്ങിക്കൊണ്ടിരിക്കുകയാണ്  ഇപ്പോള്‍ ഈ വിദ്യാലയം.