ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/ജൂനിയർ റെഡ് ക്രോസ്/2023-24
2023-24 അധ്യയനവർഷത്തിൽ എ - ലെവൽ 6 കുട്ടികളും, ബി - ലെവൽ 3 കുട്ടികളും, സി - ലെവൽ 10 കുട്ടികളുമാണ് ജൂനിയർ റെഡ് ക്രോസിൽ പ്രവർത്തിച്ചുവരുന്നത്. ഈ വർഷം ജൂൺ മാസത്തിൽ തന്നെ ജൂനിയർ റെഡ് ക്രോസിനെക്കുറിച്ചുള്ള ഒരു ബോധവത്കരണ ക്ലാസ് പുതുതായി എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികൾക്ക് നൽകുകയും അതിനെ തുടർന്ന് 6 കുട്ടികൾ അംഗങ്ങൾ ആകാൻ പേര് നൽകുകയും ചെയ്തു. ഡ്രഗ് അബ്യുസിനെക്കുറിച്ചുള്ള വർക്ക് ഷോപ് സിവിൽ പോലീസ് ഓഫീസർ വീണ ടി നടത്തിയതിൽ ജൂനിയർ റെഡ് ക്രോസ് കുട്ടികൾ ആക്ടിവ് ആയി പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും അതിന് വേണ്ട ക്രമീകരണങ്ങളിൽ പങ്കാളികളാവുകയും ചെയിതു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച് നടത്തിയ പരേഡിൽ ജൂനിയർ റെഡ് ക്രോസ് കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
ഒക്‌ടോബർ ഒന്നാം തീയതി സി - ലെവൽ പരീക്ഷ 10 കുട്ടികൾ എഴുതുകയുണ്ടായി. മുഴുവൻ കുട്ടികൾക്കും വിജയിക്കുവാൻ സാധിച്ചു.
29/01/2024 ൽ ബി - ലെവൽ കുട്ടികൾ ജില്ലാതല സെമിനാറിൽ പങ്കെടുത്തു. എട്ടാം ക്ലാസ്സിലെ എ - ലെവൽ കുട്ടികളും സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. റെഡ് ക്രോസ് സൊസൈറ്റി, ഡ്രഗ് അബ്യുസ്, മൊബൈൽ അഡിക്ഷൻ, ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി കുട്ടികൾക്ക് ക്ലാസുകൾ നൽകുകയുണ്ടായി. 03/02/2024 ൽ എ - ലെവൽ, ബി - ലെവൽ പരീക്ഷ എന്നിവ നടത്തപ്പെട്ടു. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിൽ മറ്റ് അദ്ധ്യാപകരുടെ സഹകരണവും പ്രോത്സാഹനവും ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്.