ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം സാഹിത്യവേദി

ക്വിസ് മത്സരം

വിദ്യാർഥികളുടെ  കലാ-സാഹിത്യ  ശേഷികൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി  ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം സാഹിത്യവേദി.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

വിദ്യാലയങ്ങൾ സമൂഹത്തിന്റെ കേന്ദ്രവും സമൂഹ നിർമ്മിതി സാധ്യമാക്കുന്ന ശക്തമായ ഇടങ്ങളുമാണ്. വിദ്യാർത്ഥി താൻ നിലനിൽക്കുന്ന സമൂഹത്തിന്റെ മൗലികമായ സവിശേഷതകളെ ഉൾക്കൊള്ളുമ്പോഴാണ് വിദ്യാഭ്യാസം ജെെവികവും സർഗാത്മകവുമാവുന്നത്. യഥാർത്ഥമായ സാമൂഹിക അനുഭവങ്ങളിലൂടെ തന്റെ ചുറ്റുപാടിനെയും സമൂഹത്തെയും ലോകത്തെയും മനസ്സിലാക്കുന്ന വിദ്യാർഥി പുതിയ ഉൾക്കാഴ്ചകളെയും ഭാവനയെയും ചിന്തകളെയും അവബോധത്തെയും രൂപീകരിക്കുന്നു. സർവ്വതല സ്പർശിയും ജീവിതഗന്ധിയുമായ ജ്ഞാനം പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.

വിദ്യാർത്ഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിജ്ഞാനം രൂപപ്പെടുത്തുക, വിദ്യാർഥികളിൽ ദേശസ്നേഹം, പൗരബോധം, മൂല്യബോധം, സഹഭാവം, നേത്രഗുണം തുടങ്ങിയവ വളർത്തുക, സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അനുയോജ്യമായ പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഈ വർഷം മുതൽ തുടക്കം കുറിച്ച നവീന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം.

പ്ലാസ്റ്റിക് മുക്ത വിദ്യാലയം ക്യാമ്പയിൻ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2023 ജൂൺ അഞ്ചു മുതൽ 9 വരെയുള്ള ദിവസങ്ങളിൽ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മുക്ത വിദ്യാലയം ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് യൂസഫ് ഉളുവാർ അധ്യക്ഷത വഹിച്ചു.

PLASTIC FREE CAMPAIGN
PLASTIC FREE CAMPAIGN INAGURATED BY THAHIRA YUSUF

പ്ലാസ്റ്റിക് മുക്ത വിദ്യാലയ ക്യാമ്പയിന്റെ ഭാഗമായി ക്ലാസ് തല ബോധവൽക്കരണവും വിദ്യാലയ പരിസര ശുചീകരണനടത്തവും നടത്തി. സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തോടുകൂടി ഓരോ ബ്ലോക്കുകളിലും ഹെൽത്ത് ക്ലബുമായി സഹകരിച്ച് വേസ്റ്റ് ബിന്നുകൾ വെക്കുകയും ഒഴിഞ്ഞ പേനകൾ ശേഖരിക്കുന്നതിനായി പെൻ ബൂത്ത് സ്ഥാപിക്കുകയും ചെയ്തു





കടൽ സംരക്ഷണ ഭിത്തി

കുമ്പള: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി എസ് ബി എസ് കുമ്പള സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് സോഷ്യൽ സർവീസ് സ്കീമുമായി സഹകരിച്ച് കടൽ സംരക്ഷണ ഭിത്തി ഒരുക്കി. കടൽ സംരക്ഷണത്തിന്റെ പ്രാധാന്യം അറിയിക്കുന്ന പ്ലക്കാടുകളും ബാനറുകളും ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥികൾ അണിനിരന്നത്. കടലിനെ മലിനമാക്കുന്ന പ്രവർത്തിയിൽ ഏർപ്പെടില്ലെന്ന് പ്രതിജ്ഞയെടുത്താണ് വിദ്യാർഥികൾ മടങ്ങിയത്. അധ്യാപകരായ മുഹാജിർ ടി എം, റിയാസ് പേരാൽ, രേഷ്മ കെ വി ആർ, ദീപ, രേഷ്മ, സുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.