ഗവ.എൽ പി എസ് കടനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത്‌ ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു. 1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം