എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552-1 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓർമ്മകൾക്കൊരു സുഗന്ധം

അറിവിൻറെ ആദ്യാക്ഷരം കുറിച്ച എന്റെ വിദ്യാലയമാണ് എൽ.എം.എസ്. യു.പി.എസ് കോട്ടുക്കോണം. ഓടിട്ട ക്ലാസ്റും ധാരാളം കൂട്ടുകാരുമായി ഒരുമിച്ച് കളിച്ച് രസിച്ച് പഠിച്ച അനുഭവം ഒരു വേറിട്ട അനുഭൂതി തന്നെയാണ്. ധാരാളം മരങ്ങൾ കൊണ്ട് നിറഞ്ഞ അന്തരീക്ഷമാണ് എന്റെ വിദ്യാലയം. പ്രഗത്ഭരായ അധ്യാപകരുടെ ഒരു ശ്യംഖലയാണ് എനിക്ക് ഓർമ്മവരുന്നത്. അവർ പകർന്നുതന്ന അറിവ് എന്റെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്തതാണ്.

ഓരോ അധ്യാപകനും വിദ്യാർത്ഥികളായ ഞങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. എന്നെ ഏഴാം ക്ലാസിൽ പഠിപ്പിച്ച ഒരു അധ്യാപകൻ എന്നെക്കുറിച്ച് നീ മിടുക്കിയായ ഒരു അധ്യാപികയായി മാറും എന്ന് പറഞ്ഞ വാക്കുകൾ എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ചു. അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. ഇത്തരത്തിൽ ധാരാളം ഓർമ്മകൾ കൊണ്ട് നിറഞ്ഞ ഒരു കലാലയമാണ് എൽ.എം.എസ്. യു.പി.എസ്. കോട്ടുക്കോണം. ഇപ്രകാരം ഞാൻ പഠിച്ച സ്കൂളിൽ തന്നെ അധ്യാപികയായി മാറാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവതിയാണ്.

പിന്നെ കൊതിച്ച ദിനം

ഇപ്പോൾ കൊതിപ്പിക്കുന്ന ദിനം

ഇനി കിട്ടാത്ത ദിനം.

റീന ടീച്ചർ