ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/ ജ്വാല

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (മഷി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജ്വാല

പാറിപ്പറന്ന് കളിച്ചു നടന്നവൾ

സ്വപ്നത്തിൻ കൂടാരം കെട്ടി ഒരുക്കിയോ

അമ്മയും അച്ഛനും സോദാരുമൊന്നിച്ച്

സ്വപ്നങ്ങൾ യാഥാർത്ഥ്യമായി തുടങ്ങുമ്പോൾ

കെട്ടുപിണയപ്പെടുന്നവൾ

പാരതന്ത്ര്യ ചങ്ങലകളാൽ

സ്വപ്നത്തിൽ ചിറകുകൾ

അരിയപ്പെടുമ്പോഴും

കനൽമൂടിയ കരിക്കെട്ട പോൽ

ഉള്ളിൽ ജ്വലിക്കുന്നു തകർന്നു പോകാതവൾ

തന്നിലെ തന്നെ മനസ്സിലാക്കുന്ന നാൾ

ആത്മവിശ്വാസത്തിൻ ജ്വാലയാൽ ആളുന്നു

തന്റെ താലന്തുകൾ ലോകത്തിൻ നന്മയ്ക്കായ്

പകർന്നു നൽകി ജ്വലിച്ചു നിൽക്കുന്നവൾ