ഗവ എൽപിഎസ് പാറമ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗവണ്മെന്റ് അംഗീകൃത  പ്രീ പ്രൈമറി ഗവണ്മെന്റ് അംഗീകൃത  പ്രീ പ്രൈമറി സ്കൂളിൽ പ്രവർത്തിച്ച് വരുന്നു
  • ലൈബ്രറി                        

ഭാഷ, സാഹിത്യം, ശാസ്ത്രം, ഗണിതം, ചരിത്രം, പൊതുവിജ്ഞാനം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള  പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ  ബാലസാഹിത്യകൃതികൾ , റഫറൻസ് ഗ്രന്ഥങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ചായത്തിൻ്റെ സഹായത്തോടെ ബാലമാസികകൾ കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട് .

  • സോളാർ വൈദ്യുതി

പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.

  • നവീകരിച്ച ടോയ്‌ലെറ്റുകൾ

കുട്ടികൾക്ക്  സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന  ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ടോയ്‌ലറ്റുകൾ.

  • പ്രഭാതഭക്ഷണം

പഞ്ചായത്തിൻറെ സാമ്പത്തിക സഹായത്താൽ കുട്ടികൾക്ക്  പോഷകസമ്പുഷ്ടമായ  പ്രഭാതഭക്ഷണം നൽകിവരുന്നു.

  • സുസജ്ജമായ ക്ലാസ് മുറികൾ

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾക്കു വേണ്ടിയുള്ളവ. കുട്ടികൾക്ക് സ്വഛമായിരുന്നു പഠിക്കുന്നതിന് ആവശ്യമായ  സൗകര്യങ്ങളോട് കൂടിയവയാണ് . സ്മാർട്ക്ലാസ്സ്‌റൂം സൗകര്യവും  ലഭ്യമാണ്

  • ഉച്ചഭക്ഷണം

സർക്കാർ നിർദേശപ്രകാരമുള്ള മുട്ട ,പാൽഎന്നിവയുൾപ്പെടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം  കുട്ടികൾക്ക് നൽകിവരുന്നു.