എ.എം.യു.പി,എസ്. വെട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashfaquem (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.യു.പി സ്കൂൾ വെട്ടം. സ്കൂളിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണെങ്കിലും 1920 ലാണ് സ്കൂൾ സ്ഥാപിക്കപെട്ടതെന്നു പഴമക്കാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റുരേഖകളൊന്നും ഇല്ലെങ്കിലും ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ബേസിക് എലമെന്ടറി സ്കൂൾ എന്ന നിലയിലാണ് ആദ്യ കാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചത്. നാല് ക്ലാസ്സ്മുറികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ ഒരു ഓത്തുപള്ളിക്കൂടവും സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. 1948 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് പുതിയ വിദ്യാഭ്യാസ നയം വന്നതോടെ ക്ലാസ്സുകളുടെ ഘടനയിൽ മാറ്റം വരികയും എട്ടാം ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു.