കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanimakurian (സംവാദം | സംഭാവനകൾ) ('പരിസര നടത്തം.... പ്രകൃതി കണ്ണുകൾക്ക് മാത്രമല്ല, ആത്മാവിനും ആനന്ദമാണ്. പരിസരത്തിലേക്ക് ഒരു നടത്തം എന്ന പേരിൽ ജൂലൈ 14 ന് കൈപ്പുഴ കാറ്റിലേക്ക് കുട്ടികളെയും കൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസര നടത്തം.... പ്രകൃതി കണ്ണുകൾക്ക് മാത്രമല്ല, ആത്മാവിനും ആനന്ദമാണ്. പരിസരത്തിലേക്ക് ഒരു നടത്തം എന്ന പേരിൽ ജൂലൈ 14 ന് കൈപ്പുഴ കാറ്റിലേക്ക് കുട്ടികളെയും കൊണ്ട് പോയി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.

പാഠം ഒന്ന്  പാടത്തേക്ക്::

നല്ല പാഠം പദ്ധതിയുടെ ഭാഗമായി കേരള പിറവിയോട് അനുബന്ധിച്ച് കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി.എസിലെ കുട്ടികൾ നവംബർ 1 ന് കർഷക വേഷത്തിൽ പാടശേഖരം സന്ദർശിക്കുകയും മുതിർന്ന കർഷകരായ പി ജെ തോമസ് പൗവ്വത്തേൽ, ബാബു സൈമൺ വലിയ പുത്തൻപുരയ്ക്കൽ എന്നിവരോട് പഴയ കൃഷിരീതിയും ആധുനിക കൃഷി രീതിയും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റി അഭിമുഖം നടത്തുകയും ചെയ്തു