എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

കാരുണ്യ : അവഗണിക്കപ്പെട്ട് കഴിയുന്നവർക്ക് ദൈവത്തിൻ്റെ സ്നേഹവും കരുണയും സ്വാന്തനം പകർന്നു നൽകി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ആനയിക്കാൻ ഞങ്ങൾ നടത്തിവരുന്ന ചികിത്സ ധന സഹായ പദ്ധതിയാണ് കാരുണ്യ. കുട്ടികളിൽ സഹാനുഭൂതി വളർത്തുകയാണ് ഇതിൻറെ ലക്ഷ്യം .

തൂവൽസ്പർശം : 2015 -16 ജൂൺ 23 വിധവാ ദിനത്തോടനുബന്ധിച്ച് ഇന്നും തുടർന്നുകൊണ്ട് പോരുന്ന വിധവകൾക്ക് ആയുള്ള ഒരു പെൻഷൻ പദ്ധതിയാണ്. സ്കൂളിലെ രക്ഷകർത്താക്കളിൽ ഏറ്റവും അർഹരായ വിധവകൾക്ക് മാസം തോറും ഒരു നിശ്ചിത തുക നൽകി വരുന്നു. ഒറ്റപ്പെടലിൻ്റെ വേദനയിൽ ഒരു തൂവൽസ്പർശം ആയ ഈ പദ്ധതി സഹജീവികൾക്ക് സഹായം എന്ന അവബോധം കുട്ടികളിൽ വളർത്തുന്നു.

സുകൃതം : കാരുണ്യത്തിൻ്റെയും സഹാനുഭൂതിയുടെയും പരസ്പരസ്നേഹത്തിൻ്റെയും വിത്തുകൾ വരും തലമുറയിൽ പകരുന്നതിന് വളരെ സഹായകരമായ ഒരു പദ്ധതിയാണ് സുകൃതം. മാസംതോറും ഏറ്റവും അർഹരായ 10 കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിവരുന്നു.

പച്ചക്കറി കൃഷി: വിഷ രഹിതമായ പച്ചക്കറി വളർത്തിയെടുക്കുന്നതിനോടൊപ്പം പോഷകസമൃദ്ധമായ ആഹാരത്തിനു വേണ്ടിയും സ്കൂൾ വളവുകളിലും അവരവരുടെ വീട്ടുമുറ്റത്തും പച്ചക്കറികൃഷി നടത്തുന്നു. മികച്ച കുട്ടി കർഷകർക്കുള്ള അവാർഡ് കൂടി നൽകുന്നതിനാൽ മത്സരബുദ്ധിയോടെ കുട്ടികൾ അതിനെ ഭാഗമാക്കുന്നു .

പൂന്തോട്ട പരിപാലനം : കണ്ണിന് കുളിർമ നൽകുന്നതു കൂടാതെ ആവാസവ്യവസ്ഥയെ തുലനം ചെയ്യുന്നതിനും ഉദ്യാനങ്ങൾ നല്ല പങ്ക് വഹിക്കുന്നു. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന പൂന്തോട്ട പരിപാലനം കുട്ടികൾ ക്ലാസ് സമയത്തിന് മുൻപും പിൻപും ആണ് നടത്തുന്നത്.

കരാട്ടെ : സ്വയരക്ഷ, അച്ചടക്കം, യോഗ, ആകാരവടിവ് തുടങ്ങിയ ഗുണങ്ങൾ കരാട്ടെ മൂലം ലഭ്യമാകുന്നു. സെൻസായി ശ്രീ കിരൺ ദേവൻറെ നേതൃത്വത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ കരാട്ടെ പരിശീലനം കുട്ടികൾക്ക് നൽകുന്നു.

കൂടാതെ കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നു.