ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.