സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

75 സ്വാതന്ത്രദിനാഘോഷം 2022

'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' 2022 ആഗസ്റ്റ്

സെന്റ് ആന്റണീസ് സി.ജി.എച്ച്.എസ് കോട്ടാറ്റ്

സ്വതന്ത്ര ഇന്ത്യയുടെ 75- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി , കോട്ടാറ്റ് സെന്റ്.ആന്റണിസ് ഹൈസ്കൂളിലും വിപുലമായ പരിപാടികൾ നടന്നു.'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന പേരിൽ നടത്തപ്പെട്ട പരിപാടികൾക്ക് ആഗസ്റ്റ് പത്താം തീയതി തന്നെ തുടക്കം കുറിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് വെള്ളത്തുണിയിൽ,എല്ലാ വിദ്യാർത്ഥികളുടെയും കയ്യൊപ്പ് ശേഖരണം നടത്തി. അത്യധികം അഭിമാനത്തോടെയാണ് കുട്ടികൾ കയ്യൊപ്പിട്ടത്.

11 -8-2022 രാവിലെ 10 മണിക്ക് 'ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി 'എന്ന പേരിൽ ഗാന്ധിസ്മരണ പുതുക്കിക്കൊണ്ട് , വാഴച്ചാൽ ഡിവിഷൻ ശ്രീമതി.ലക്ഷ്മി.ആർ വിദ്യാലയമുറ്റത്ത് ഗാന്ധി മരം നട്ടു . എല്ലാ വീടുകളിലും ഗാന്ധി മരം നടുന്നതിനായി വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. 12-8-2022 രാവിലെ അസംബ്ലിക്ക് ശേഷം ദേശീയ പതാക നിർമ്മാണം , സ്വാതന്ത്ര്യദിന ക്വിസ് , ചിത്രരചനാ മത്സരം , പ്രസംഗ മത്സരം ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു . ഉച്ചകഴിഞ്ഞ് 2 മണിക്ക് , സ്വാതന്ത്ര്യദിന സന്ദേശവുമായി കോട്ടാറ്റ് ജംഗ്ഷനിലേക്ക് യുപി , ഹൈസ്കൂൾ കുട്ടികൾ യഥാക്രമം കാൽനട റാലിയും സൈക്കിൾ റാലിയും നടത്തി . സ്വാതന്ത്ര്യത്തിന്റെ പതാക പാറി പറത്തിക്കൊണ്ടും മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ ഏറ്റു പറഞ്ഞുകൊണ്ടും കുട്ടികൾ ഏറെ ആവേശത്തോടെ റാലിയിൽ പങ്കുചേർന്നു . പതിമൂന്നാം തീയതി മുതൽ , കുട്ടികൾക്ക് അവരുടെ വീടുകളിൽ പതാക ഉയർത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ഹെഡ്മിസ്ട്രസ് നൽകി .

15 - 8 -2022 രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് വിദ്യാലയങ്കണത്തിൽ പതാക ഉയർത്തി.പിടിഎ പ്രസിഡണ്ടും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നടന്ന സ്വാതന്ത്ര്യദിനാചരണ ആഘോഷപരിപാടികൾ ചാലക്കുടി സേക്രഡ് കോളേജ് പ്രിൻസിപ്പൽ Rev.Dr.സിസ്റ്റർ.ഐറിൻ ഉദ്ഘാടനം ചെയ്തു.ശ്രീമതി.ജിജി എം.ഡി എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .അമൃത മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശ്രീജിത്ത് എംജി സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി.ഡോളി വി.ജി പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.10.30ന് യോഗം സമാപിച്ചു..

സ്വാതന്ത്ര്യത്തിന്റെ  അമൃത മഹോത്സവം
ഒരു തൈ നടാം നല്ലനാളേയ്ക്കു വേണ്ടി
ഒരു തൈ നടാം നല്ലനാളേയ്ക്കു വേണ്ടി
സ്വാതന്ത്രദിനം 


സ്വാതന്ത്ര്യത്തിന്റെ   കയ്യൊപ്പ്
സ്വാതന്ത്ര്യത്തിന്റെ   കയ്യൊപ്പ്



ദിനാചരണങ്ങൾ

അസംബ്ളി

വായനദിനം

ഹൈസ്കൂൾ തലം 

യു.പി തലം

എൽ.പി തലം

പരിസ്ഥിതി ദിനം

ഹൈസ്കൂൾ

പ്രവർത്തനങ്ങൾ

ലോകലഹരിവിരുദ്ധദിനം

ചാന്ദ്രദിനം

ബഷീർദിനം

സ്കൂൾകലോൽസവം

കേരളപിറവി

സ്വാതന്ത്രദിനം

അധ്യാപകദിനം

  • 2021-22
  • 2022-23
  • 2023-24

ഗാന്ധിജയന്തി ദിനം

റിപ്പബ്ലിക്ദിനം

ഹിന്ദിദിനം

അൽഫോൺസദിനം

തനതു പ്രവർത്തനങ്ങൾ

മലയാളം

ഇഗ്ളീഷ്

ഹിന്ദി

സോഷ്യൽസയൻസ്

സയൻസ്

ഗണിതം