എറണാകുളം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ഫേബ

ഞാൻ ഫേബ സിനിമകൾ എനിക്ക് ഏറെയിഷ്ടമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് സിനിമികൾ. അതിൽ Title ഉണ്ടാക്കുന്ന വിധം പഠിച്ചു എന്നത് എനിക്ക് സന്തോഷവും അഭിമാനവും നൽകുന്നു. ഈ അവസരം എനിക്ക് ലഭിച്ചത് 24 , 25 തിയതികളിൽ നടന്ന little Kites ൻ്റെ സഹവാസ ക്യാമ്പിൽ നിന്നാണ്. ഞാൻ എൻ്റെ വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ആദ്യമായിട്ടാണ് എന്നാൽ ഈ ക്യാമ്പ് എനിക്ക് ഏറെയിഷ്ടമായി. കുറെ സ്നേഹനിധികളായ അധ്യാപകരെയും ഒപ്പം നല്ല കുറെ കൂട്ടുകാരെയും പരിചയപ്പെട്ടു. പഠിപ്പിക്കുമ്പോൾ ടീച്ചറായും കൂടെ ഉറങ്ങാൻ നേരം അമ്മയായും മാറിയ റസീന ടീച്ചർ , തമാശകൾകൊണ്ടും പ്രോത്സാഹനങ്ങൾ കൊണ്ടും താങ്ങായി നിന്ന മൈക്കിൾ സർ മറ്റു പരിചയസമ്പന്നരായ അധ്യാപകർ എല്ലാം എല്ലാം ക്യാമ്പിൻ്റെ നിറവ് ആയിരുന്നു. പിറ്റേ ദിവസം സ്കൂളിൽ എത്തി കൂട്ടുകാരുമായി ഈ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ എനിക്ക് ' ഒന്നു കൂടി ക്യാമ്പ് ഉണ്ടായിരുവെങ്കിൽ എന്ന് തോന്നി. പഠനംമാത്രമല്ല ക്യാമ്പിലെ cultural programme ഉം അടിപൊളിയായിരുന്നു. ഞാൻ ശരിക്കും enjoy ചെയ്തു. ഈ അവസരം ഒരുക്കി തന്ന Kite ലെ എല്ലാ പ്രവർത്തകരോടും എൻ്റെ നന്ദി അറിയിക്കുന്നു.

അരവിന്ദ് മണികണ്ഠൻ

Little kites ജില്ലാതലത്തിലുള്ള ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷവും അതിലുപരി ആകാംക്ഷയും എന്നാൽ നല്ല ടെൻഷനും ഉണ്ടായിരുന്നു.എന്നാൽ ക്യാമ്പിന് തൊട്ടു മുൻപുള്ള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുത്തപ്പോൾ എൻറെ ടെൻഷൻ പാതിയും ഇല്ലാതായി. ക്ലാസും ക്യാമ്പും നടന്ന ഹാൾ എനിക്ക് വളരെയധികം ഇഷ്ടമായി. ക്യാമ്പിൽ വച്ച് കുറെ കൂട്ടുകാരെ കിട്ടി. അവിടുത്തെ പ്രവർത്തനങ്ങൾ വളരെ പ്രയോജനം ഉള്ളത് ആയിരുന്നു.ഞങ്ങളെ അവിടത്തെ എല്ലാ അധ്യാപകർക്കും വളരെ നന്നായി പഠിപ്പിച്ചു. ഭക്ഷണമെല്ലാം വളരെ നല്ലതായിരുന്നു. എനിക്ക് മറക്കാൻ പറ്റാത്ത ഒരു ദിവസമായിരുന്നു അത്. രാത്രിയിലെ കൂട്ടുകാരോടൊപ്പം ഉള്ള തുള്ളലും കളികളും എല്ലാം അടിപൊളിയായിരുന്നു. രാത്രി അസൈൻമെൻറ് ചെയ്തിട്ട് വൈകി ആണ് ഉറങ്ങിയത്. അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. അവിടെ ടോയ്ലറ്റ് ൽ സൗകര്യങ്ങൾ കുറവായിരുന്നു.വെള്ളം ഒരു വലിയ പ്രശ്നം ആയിരുന്നു.രാവിലത്തെ routine എല്ലാം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പഠിക്കാൻ പോയി. എല്ലാവരുടെയും അസൈൻമെൻറ് നല്ലതായിരുന്നു .ഈ ക്യാമ്പിലൂടെ വളരെ വലുതും ചെറുതും ആയ കാര്യങ്ങൾ എനിക്ക് പഠിക്കാനും മനസ്സിലാക്കാനും പറ്റി. Thanks little kites.

Aiswar Varghese

I Am Aiswar Varghese Mathew from St Johns JSHS Kanniattunirappu. It was a very wonderful experience for me to attend Little Kites District camp 2024. It was conducted at Kites RRC Edappilly. With in a short time we got a wonderful chance to explore a 3D software Blender. I think it will be my first experience to step in to animation industry. Even if i didn't get time, i tried my level best to submit the project they assigned. I am very thankful to the teachers and non teaching staffs who worked hard to give us such a wonderful experince.

Alfred Xavier

2024 ൽ ഇടപ്പള്ളി RCC യിൽ ഫെബ്രുവരി24,25 തീയതികളിൽ നടന്ന ജില്ലാ ക്യാമ്പ് വളരെ സന്തോഷപൂർവ്വം പൂർത്തിയാക്കാൻ സാധിച്ചു. കുറേ കാര്യങ്ങൾ പഠിച്ചതിലുപരി എനിക്ക് നല്ല സൗഹൃദങ്ങളും ഉണ്ടായി. നല്ല ഓർമ്മകളും കാഴ്ചകളും ഞാൻ എന്റെ മൊബൈലിൽ പകർത്തി. മറ്റുള്ള കേഡറ്റ് വിങ്ങുകളുടെ ക്യാമ്പുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ അനുഭവമാണ് എനിക്ക് തോന്നിയത്. കാരണം, വളരെ ശാന്തശീലരും, സ്നേഹവും നിറഞ്ഞ മൂന്ന് അധ്യാപകരുടെ വളരെ മികച്ച ക്ലാസുകൾ ലഭിക്കുകയും, മടുപ്പ് കൂടാതെ പഠിക്കാൻ സാധിക്കുന്ന അന്തരീക്ഷവും സൃഷ്ടിച്ചു തന്നു. ഏതൊരു പ്രവർത്തനം ചെയ്യുന്ന സമയത്തും ആരും പുറകിലായി പോകാതിരിക്കാൻ അധ്യാപകർ പ്രത്യേകം കരുതൽ നൽകിയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ സഹവാസ ക്യാമ്പ് , ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഒരു അനുഭവം ആയിരുന്നു .