സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ/ പരിസ്ഥിതി ക്ലബ്ബ്
2023-24 അധ്യയന വർഷത്തിലെ പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ആയ ശ്രീമതി ജെയ്സമ്മ അബ്രഹാം ടീച്ചറിനെ തിരഞ്ഞെടുത്തു .ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലബ് രൂപീകരിക്കുകയും അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുല്യ മഹേഷ് ,ഡാനിയ ടിമിൽ ,ആദിത്യ മജേഷ് ,ജോർജ് പി റ്റോമി ,അമൽ ബിനീഷ് ,സന മാനുവൽ എന്നിവരാണ് ക്ലബ് അംഗങ്ങൾ.പഞ്ചായത്തിൽ നിന്നും കൃഷിഭവനിൽ നിന്നും വഴുതന,തക്കാളി,കുക്കുമ്പർ,പയർ ,വെണ്ട എന്നിവയുടെ തൈകളും ലഭിച്ചു .അധ്യാപകരും കുട്ടികളും ചേർന്ന് വളരെ നല്ലരീതിയിൽ അവ പരിപാലിക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.