ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കാളകെട്ടി അഴുത എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്. കാളകെട്ടി അഴുത.
ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത | |
---|---|
വിലാസം | |
കാളകെട്ടി കണമല പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 8 - 1953 |
വിവരങ്ങൾ | |
ഫോൺ | 04828 214493 |
ഇമെയിൽ | gtlpskalketty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32312 (സമേതം) |
യുഡൈസ് കോഡ് | 32100400527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സതി ഷ് എം. സ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരിക ശ്രീകാന്ത് |
അവസാനം തിരുത്തിയത് | |
26-02-2024 | 32312 |
ആമുഖം
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പതിമൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാളകെട്ടി ഗിരിജൻ കോളനിയിലെയും മൂക്കൻപെട്ടി അരുവിക്കൽ ഹരിജൻ കോളനിയിലെയും എഴുകുമണ്ണ് പ്രദേശത്തെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാധാരണക്കാരുടേയും, കൂലിപ്പണിക്കാരുടേയും, കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. ഈ സ്കൂളിൽ പഠിച്ചിറങ്ങിയ ധാരാളം കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം, കാർഷീകം, രാജ്യരക്ഷ, ഐ റ്റി, തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമാണ്. ഈ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൂന്ന് വശവും ഘോരവനമാണ്. ഒരു വശം ഇടുക്കി ജില്ലയിൽപെട്ട പെരിയാർ കടുവ സംരക്ഷണ വനമേഖലയാണ്, ബാക്കി വനപ്രദേശം എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ പെട്ടതാണ്.
ചരിത്രം
1950 ന് മുൻപ് വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല . എന്നാൽ 1950ൽ അന്നത്തെ മന്ത്രി ആയിരുന്ന ബഹു: കൊച്ചു കിട്ടൻ ശബരിമലയ്ക്ക് പോകുവാൻ കാളകെട്ടി വഴി വന്നു, അപ്പോൾ ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം വേണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് ഒരു പ്രൈമറി സ്കൂൾ അനുവദിച്ച് ഉത്തരവാകുകയും ചെയ്തു. 1953 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
200 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വളരെ വിശാലമായ കളിസ്ഥലമാണ് വിദ്യാലയത്തിലുള്ളത്.
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി മീനു തോമസിന്റെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകനായ ടിനോ വര്ഗീസിന്റെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ ശ്രീമതി അനിത ചാക്കോയുടെ നേതൃത്യത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
പ്രവർത്തന നാൾവഴി 2016-17
ജനുവരി 26 റിപ്പബ്ലിക്ഡേ
ജീവനക്കാർ
അധ്യാപകർ
- റ്റിനോ വര്ഗീസ് (സീനിയർ ടീച്ചർ)
- മീനു തോമസ് (എൽ പി എസ് എ)
- അനിത ചാക്കോ (എൽ പി എസ് എ)
അനധ്യാപകർ
- സുനിത സന്തോഷ്
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017
വഴികാട്ടി
{{#multimaps:9.43419,76.940153|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32312
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ