പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 25 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ) (കുട്ടിച്ചേർത്തു)
ഉള്ളടക്കം
  • ആമുഖം
  • പുസ്തകസമാഹരണം
  • പ്രവർത്തനരീതി
  • വായനവാരാചരണം
  • മാഗസിൻ
  • ഡിജിറ്റൽമാഗസിൻ
  • ക്ലാസ്സ് മാഗസിൻ

ആമുഖം

കുട്ടികളെ അറിവിന്റെ അക്ഷരലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം രണ്ടായിരത്തിൽപരം പുസ്തക‍‍ങ്ങൾ ലൈബ്രറിയിലുണ്ട്. അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.