ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ലോകമലയാള ഭാഷാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
05:04, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|കവിതാലാപനം - അവനിജ ലോക മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രതേക അസംബ്ലിയും പൊതു സമ്മേളനവും നടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിതാലാപനം - അവനിജ

ലോക മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രതേക അസംബ്ലിയും പൊതു സമ്മേളനവും നടത്തി . ഭാഷാ അധ്യാപകൻ വിജിൽ പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സീനിയർ അധ്യാപിക സരിത സ്വാഗതം പറഞ്ഞു.പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് മാതൃങാഷാ ദിന സന്ദേശം നൽകി. ആറാം ക്ലാസ് വിദ്യാർത്ഥിനി അവനിജ കവിത ചൊല്ലി. ഭാഷാ അധ്യാപിക ജിസ്മി , ഫസ്റ്റ് സ്കൂൾ ലീഡർ അപർണ , സെക്കന്റ് സ്കൂൾ ലീഡർ മുഹമ്മദ് നിഷാൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കവിത്രാരാജൻ മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മധുരം മലയാളം ( മലയാളത്തിൽ മാത്രം സംസാരിക്കുക ) പരിപാടി ഹൗസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. നമ്മുടെ ദൈനംദിന സംസാരത്തിൽ മലയാള പദങ്ങൾക്കു പകരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ ബാഹുല്യം വിളിച്ചോതുന്നതായിരുന്നു മധുരം മലയാളം പരിപാടി . നിരവധി പേർ മലയാളത്തിൽ മാത്രം സംസാരിക്കാൻ ശ്രദ്ധിച്ചു. ഇവരിൽ ഗ്രീൻ ഹൗസിലെ ആൽബിൻ ഒന്നാം സ്ഥാനവും ,ഗ്രീൻ ഹൗസിലെ റിത്യാ എസ് പ്രമോദ് രണ്ടാം സ്ഥാനവും , ബ്ലൂ ഹൗസിലെ വൈഷ്ണവി വിനോദ് മൂന്നാം സ്ഥാനവും നേടി . എസ് ആർ ജി കൺവീനർ രേഖ ഏവർക്കും നന്ദി അറിയിച്ചു.

ഉച്ചയ്ക്കു ശേഷം കവിയും റിട്ടയേർഡ് ഭാഷാ അധ്യാപകനുമായ സുരേഷ് കുമാർ വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുമായി സംവദിച്ചു.