വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/'''ഹലോ ഇംഗ്ലീഷ്'''

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('=== ഹലോ ഇംഗ്ലീഷ് === ലഘുചിത്രം|വലത്ത്‌ ലഘുചിത്രം|ഇടത്ത്‌ കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹലോ ഇംഗ്ലീഷ്

കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.


ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ

ഹലോഇംഗ്ലീഷിന്റെ ഉദ്ഘാടന കർമ്മം ജനുവരി 26 10 മണിക്ക് സ്കൂൾ ലാബിൽവച്ചു നടന്നു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് സാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പരിപാടികൾ നടന്നു.

ഹലോ ഇംഗ്ലീഷ് - ചിത്രങ്ങൾ