കുഞ്ഞെഴുത്തുകൾ/സഹായം
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത്, സംയുക്ത ഡയറിക്കുറിപ്പ് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്.
വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:
- രചനയോടൊപ്പം പേജിൽ കുട്ടിയുടെ പേരും ക്ലാസ്സും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടിയുടെ ഫോട്ടോ ചേർക്കരുത്.
- പേജിന്റെ ചിത്രം നല്ല വ്യക്തതയോടെ, എറ്റവും മികച്ച ആംഗിളിൽ എടുക്കുക. നിശ്ചിതപേജ് മാത്രമേ ചിത്രത്തിൽ വരാൻ പാടുള്ളൂ.
- ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ.
ഫയൽ ഫോർമാറ്റ്
- SchoolCode-DistrictCode-NameOfChild
- ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം
99999-PKD-KUNJ-AKNAM D.jpeg എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.)
- അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, ഒന്നാം ക്ലാസ്സുകാരുടെ രചനകൾ എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം. ഒരു വിദ്യാലയം ചെയ്ത മാതൃക ഈ കണ്ണിയിൽ കാണാം.
- ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന കണ്ണി തുറക്കുക.
- ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും.
- Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം.
- മൂഴുവൻ ഫയലുകളും ചേർക്കുക. സേവ് ചെയ്യുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം.
- കുട്ടികളുടെ രചനകൾക്കുപുറമേ, കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ഭരണതലത്തിലുള്ളവർ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവരുടെ കുറിപ്പുകളും മറ്റ് സ്കൂൾസന്ദർശന രേഖപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അവയുടെ ഫയൽനാമത്തിൽ KUNJ -SPECIAL എന്ന് ചേർക്കണം. എങ്കിൽ മാത്രമേ, കുഞ്ഞെഴുത്തുവിശേഷങ്ങൾ എന്ന താളിൽ അവ ചേർക്കപ്പെടുകയുള്ളൂ.
പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക.
പ്രചരണം
സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു Short URL ഉണ്ട്.
![](/images/thumb/e/e6/Sw-shortUrl-help.png/200px-Sw-shortUrl-help.png)
പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന short url പകർത്തി വിവിധ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവുന്നതാണ്.